തിരുവനന്തപുരം: ഗോപൻ് സ്വാമിയുടെ ശ്വാസകോശത്തിൽ ഭസ്‌മം കടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് ഡോക്‌ടർ. അങ്ങനെയെങ്കിൽ അത് ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം. തലയിൽ കരിവാളിച്ച പാടുകളുണ്ട്. ജീർണിച്ച അവസ്ഥ ആയതിനാൽ ഇത് കൃത്യമായി മനസിലാക്കാൻ സാധിക്കുന്നില്ലെന്നും ഡോക്‌ടർമാർ പറയുന്നു. മൂന്ന് റിപ്പോർട്ടുകൾ വന്നാലേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂ. മരണ കാരണം വ്യക്തമല്ലാണ് ഫൊറൻസിക് ഡോക്‌ടർമാരും പറയുന്നത്. ശരീരത്തിൽ മുറിവുകളോ ചതവുകളോ ഇല്ലെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരം. മരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരണമെങ്കിൽ രാസ പരിശോധന അടക്കമുള്ള മൂന്ന് പരിശോധനാ ഫലങ്ങൾ നിർണായകമെന്ന് ഡോക്‌ടർമാർ വ്യക്തമാക്കുന്നു. ശ്വാസകോശത്തിലെ സ്രവം പരിശോധനക്ക്…
Read MoreDay: 16 January 2025
7 വർഷം കഴിഞ്ഞു; ഈജിപുര–കോറമംഗല മേൽപാലം പണിയെന്ന് പൂർത്തിയാകും?
ബെംഗളൂരു∙ 7 വർഷം കഴിഞ്ഞിട്ടും പകുതി പോലും പൂർത്തിയാകാത്ത ഈജിപുര–കോറമംഗല മേൽപാലത്തിന്റെ നിർമാണത്തിനുള്ള സമയപരിധി ബിബിഎംപി ഡിസംബർ വരെ നീട്ടി നൽകി. 45% നിർമാണമാണ് ഇതുവരെ പൂർത്തിയായത്. നിർമാണ ചുമതലയുണ്ടായിരുന്ന കരാർ കമ്പനി സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 3 വർഷം മുൻപാണ് പാലം പണി നിർത്തിവച്ചത്. തുടർന്ന് ഹൈദരാബാദ് ആസ്ഥാനമായ ബിഎസ്‌സിപിഎൽ എന്ന കമ്പനിക്ക് കരാർ നൽകിയെങ്കിലും നിയമക്കുരുക്കുകളെ തുടർന്ന് പ്രവൃത്തി ആരംഭിക്കാൻ വൈകി. ഇതോടെ സമയപരിധി നീട്ടി നൽകണമെന്ന് കരാർ കമ്പനി ആവശ്യപ്പെട്ടു. തുടർന്ന് ഗതാഗത മന്ത്രിയും സ്ഥലം എംഎൽഎയുമായ രാമലിംഗ റെഡ്ഡി…
Read Moreരൂക്ഷമായി ചില്ലറ പ്രശ്നം; ക്യുആർ കോഡ് ടിക്കറ്റ് തർക്കം പതിവ്; ബോധവൽക്കരണവുമായി ബിഎംടിസി …
ബെംഗളൂരു: ബസുകളിൽ ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം വ്യാപകമാക്കാൻ കണ്ടക്ടർമാർക്കു ബോധവൽക്കരണവുമായി ബിഎംടിസി. ഡിജിറ്റൽ പേയ്മെന്റ് സ്വീകരിക്കാൻ ബിഎംടിസി തീരുമാനിച്ചിട്ടും ജീവനക്കാർ ഇതിനു തയാറാകുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് നടപടി. യാത്രക്കാർക്കു സൗകര്യപ്രദമായ രീതിയിൽ പണം നൽകാൻ അവസരമൊരുക്കും. പരാതികൾ ഉടൻ പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചു. വിമാനത്താവള റൂട്ടിലും ഐടി മേഖലയിലും ഉൾപ്പെടെ സർവീസ് നടത്തുന്ന ബസുകളിൽ ക്യുആർ കോഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടും ഡിജിറ്റൽ പേയ്മെന്റ് സ്വീകരിക്കാൻ കണ്ടക്ടർമാർ വിസമ്മതിക്കുന്നതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ കാരണം വ്യക്തമാക്കാതെയാണ് നടപടി. ഇതോടെ ജീവനക്കാരും യാത്രക്കാരും തമ്മിൽ…
Read Moreബെംഗളൂരു ഫ്ലവർ ഷോ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു; ലാൽബാഗിൽ ഇന്ന് മുതൽ ഫല-പുഷ്പ പ്രദർശനം; ടിക്കറ്റ് വാങ്ങാൻ ആദ്യമായി ക്യൂആർ കോഡ് സംവിധാനവും
ബെംഗളൂരു: 76-ാമത് റിപ്പബ്ലിക് ദിനത്തിൻ്റെ ഭാഗമായി രാമായണ രചയിതാവ് മഹർഷി വാല്മീകിയെ പ്രമേയമാക്കി നഗരത്തിൻ്റെ പുഷ്പകാശി എന്നറിയപ്പെടുന്ന ലാൽബാഗിലെ ഗ്ലാസ് ഹൗസിൽ ഫലപുഷ്പ പ്രദർശനം സംഘടിപ്പിച്ചു. ആദ്യമായാണ് പ്രദർശനത്തിനെത്തുന്നവർക്ക് ക്യുആർ കോഡ് വഴി ടിക്കറ്റ് എടുക്കാൻ അനുമതി നൽകിയത്. ഇന്ന് മുതൽ ലാൽബാഗ് ഗ്ലാസ് ഹൗസിൽ നടക്കുന്ന 217-ാമത് ഫല-പുഷ്പ പ്രദർശനത്തെക്കുറിച്ച് ഹോർട്ടികൾച്ചർ വകുപ്പിൻ്റെ ഇൻഫർമേഷൻ സെൻ്ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വകുപ്പ് ഡയറക്ടർ ഡി.എസ്.രമേശ് സംസാരിച്ചു. എന്നാൽ, ഈ വർഷം സാഹിത്യ അക്കാദമി പ്രസിഡൻ്റും പരിസ്ഥിതി പ്രവർത്തകനുമായ യലപ്പറെഡ്ഡിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു.…
Read Moreഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ആര്‍ എല്‍ വി രാമകൃഷ്ണന്‍; ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം
ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം. കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് കലാമണ്ഡലത്തില്‍ ജോലിയില്‍ പ്രവേശിക്കും. ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് നിയമനം. നൃത്ത അധ്യാപനത്തിനായി പുരുഷനെ നിയമിക്കുന്നത് ചരിത്രത്തിലാദ്യമാണ്. കലാമണ്ഡലം നടത്തിയ അഭിമുഖത്തിലടക്കം മികച്ച പ്രകടനം കാഴ്ച വച്ചാണ് ആര്‍ എല്‍ വി രാമകൃഷ്ണന്‍ ജോലി നേടിയത്. പുരുഷന്‍മാര്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ എല്‍ വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ വിമര്‍ശനമുന്നയിച്ചത് വന്‍ വിവാദമായിരുന്നു. അപ്പോഴും നൃത്തത്തെ ചേര്‍ത്ത് പിടിക്കുന്ന നിലപാടായിരുന്നു രാമകൃഷ്ണന്‍ സ്വീകരിച്ചിരുന്നത്.
Read Moreനെയ്യാറ്റിന്‍കര ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്; സംസ്കാരം നാളെ, വിപുലമായ സമാധി ചടങ്ങുകൾ
ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകൾ നാളെ നടക്കും. മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിലേക്ക് മൃതദേഹം ഇന്ന് കൊണ്ട് പോകും. നാളെ വൈകീട്ട് 3 നും നാലിനും ഇടയിൽ ചടങ്ങ് നടക്കും.ഗോപന്‍സ്വാമിയുടെ മകന്‍ സനന്ദനും വി.എച്ച്.പി. നേതാക്കള്‍ അടക്കമുള്ളവരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്. കനത്ത പോലീസ് സുരക്ഷയും ആശുപത്രിയില്‍ ഏര്‍പ്പെടുത്തി. നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.വിശദമായ…
Read Moreമകൾക്ക് സംക്രാന്തി സമ്മാനം നൽകാൻ എത്തിയ അമ്മയെ മരുമകൻ കുത്തി കൊന്നു
ബെംഗളൂരു: മകരസംക്രാന്തി ദിനത്തിൽ മകൾക്ക് സമ്മാനം നൽകാൻ എത്തിയ അമ്മായിയമ്മയെ മരുമകൻ (മകളുടെ ഭർത്താവ്) കൊലപ്പെടുത്തി. ബെലഗാവി നഗരത്തിലെ ഖസ്ബാഗിലാണ് സംഭവമുണ്ടായത് . ബെൽഗാം കല്യാൺ നഗർ സ്വദേശിയായ രേണുക ശ്രീധര പദമുകി (43) ആണ് കൊല്ലപ്പെട്ടത്. മല്ലപ്രഭ നഗറിലെ ശുഭം ദത്ത ബിർജെ (24) ആണ് കൊലപാതകം നടത്തിയത്. മകൾ ഛായയ്ക്കും മരുമകൻ ശുഭമിനുമൊപ്പം ഗല്ലിയിലെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. 7 മാസം മുമ്പാണ് വിവാഹം കഴിഞ്ഞത്. മകരസംക്രാന്തി ദിനത്തിൽ മകൾക്ക് എള്ള് ശർക്കരയുമായി സംക്രാന്തി നൽകാൻ അമ്മ വീട്ടിലെത്തിയാതായിരുന്നു. എന്നാൽ പണം…
Read Moreഇനിഅധികം കാത്തുനില്‍ക്കണ്ട; ബെംഗളൂരു ഉള്‍പ്പെടെ ഏഴ് വിമാനത്താവളങ്ങളില്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ പ്രോഗ്രാം
ഡല്‍ഹി: ബെംഗളൂരു ഉള്‍പ്പെടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നാളെ മുതല്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ പ്രോഗ്രാം. വിദേശയാത്രകളില്‍ യാത്രക്കാരുടെ കാത്തുനില്‍പ്പ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങള്‍ക്കൊപ്പം പ്രധാനപ്പെട്ട് നാല് വിമാനത്താവളങ്ങളിലും ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ നടപ്പിലാകും. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, കൊച്ചി, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ് വിമാനത്താവളങ്ങളില്‍ ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍’- ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം (എഫ്ടിഐ-ടിടിപി) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം ചെയ്യും. 2024 ജൂണ്‍ 22 ന് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി…
Read Moreസെയ്ഫ് അലി ഖാന് കുത്തേറ്റു
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. ബാന്ദ്രയിലെ വസതിയിൽ വെച്ച് പുലർച്ചെ 2:30 യോടെയാണ് കുത്തേറ്റത്. ശരീരത്തിൽ ആറ് മുറിവുകൾ ഏറ്റിട്ടുണ്ട് അതിൽ രണ്ടെണ്ണം ആഴത്തിലുള്ളതാണ് എന്നാണ് റിപ്പോർട്ടുകൾ. മോഷണശ്രമം തടയുന്നതിനോടെയാണ് കുത്തേറ്റതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ മൂന്ന് പേർ ക്സ്റ്റഡിയിൽ .
Read Moreനെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിച്ചു; മൃതദേഹം കല്ലറയില്‍ ഇരിക്കുന്ന നിലയില്‍ കണ്ടെത്തി
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ വിവാദ കല്ലറ പൊളിച്ചു. കല്ലറയില്‍ മൃതദേഹം കണ്ടെത്തി. ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടിയിലേക്ക് കടന്നു. പോസ്റ്റ്മോര്‍ട്ടം മെഡിക്കല്‍ കോളജില്‍ നടത്താന്‍ തീരുമാനമായി. കല്ലറയില്‍ ഭസ്മവും പൂജാ ദ്രവ്യങ്ങളും കണ്ടെത്തി. ആദ്യം മേല്‍ ഭാഗം മാത്രമാണ് പൊളിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരം അഴുകിയ നിലയിലാണ്. കഴുത്ത് വരെ ഭസ്മം ഇട്ടിരുന്നു. നെയ്യാറ്റിന്‍കര കേസ് മേല്‍നോട്ടം റൂറല്‍ എസ് പി കെ എസ് സുദര്‍ശനനാണ്. മൃതദേഹം അഴുകി എങ്കില്‍ അവിടെ തന്നെ പോസ്റ്റ് മോര്‍ട്ടം നടത്താന്‍…
Read More