ഗോപൻ സ്വാമിയുടെ തലയിൽ കരിവാളിച്ച പാടുകൾ; ശ്വാസകോശത്തിൽ ഭസ്‌മം കയറിയെന്ന് സംശയം; ഡോക്‌ടർമാർ പരിശോധന നടത്തുന്നു

തിരുവനന്തപുരം: ഗോപൻ് സ്വാമിയുടെ ശ്വാസകോശത്തിൽ ഭസ്‌മം കടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് ഡോക്‌ടർ.

അങ്ങനെയെങ്കിൽ അത് ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം. തലയിൽ കരിവാളിച്ച പാടുകളുണ്ട്.

ജീർണിച്ച അവസ്ഥ ആയതിനാൽ ഇത് കൃത്യമായി മനസിലാക്കാൻ സാധിക്കുന്നില്ലെന്നും ഡോക്‌ടർമാർ പറയുന്നു.

മൂന്ന് റിപ്പോർട്ടുകൾ വന്നാലേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂ. മരണ കാരണം വ്യക്തമല്ലാണ് ഫൊറൻസിക് ഡോക്‌ടർമാരും പറയുന്നത്.

ശരീരത്തിൽ മുറിവുകളോ ചതവുകളോ ഇല്ലെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരം.

  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം

മരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരണമെങ്കിൽ രാസ പരിശോധന അടക്കമുള്ള മൂന്ന് പരിശോധനാ ഫലങ്ങൾ നിർണായകമെന്ന് ‍ഡോക്‌ടർമാർ വ്യക്തമാക്കുന്നു.

ശ്വാസകോശത്തിലെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് ഡോക്‌ടർമാർ വ്യക്തമാക്കി.

തലയിൽ കരിവാളിച്ച പാടുകൾ കാണുന്നുണ്ടെന്നും ഇതിൽ വ്യക്തത വരാൻ ഹിസ്‌റ്റോ പത്തൊളജി ഫലം വരണമെന്നും ഡോക്‌ടർമാർ അറിയിച്ചു.

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. ഇന്ന് രാത്രി നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ സംസ്‌കരിക്കും.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

ആചാരപ്രകാരം വിപുലമായ ചടങ്ങുകളോടെ മഹാസമാധി നടത്തുമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം
[masterslider id="10"]

Related posts