7 വർഷം കഴിഞ്ഞു; ഈജിപുര–കോറമംഗല മേൽപാലം പണിയെന്ന് പൂർത്തിയാകും?

ബെംഗളൂരു∙ ‌7 വർഷം കഴിഞ്ഞിട്ടും പകുതി പോലും പൂർത്തിയാകാത്ത ഈജിപുര–കോറമംഗല മേൽപാലത്തിന്റെ നിർമാണത്തിനുള്ള സമയപരിധി ബിബിഎംപി ഡിസംബർ വരെ നീട്ടി നൽകി.

45% നിർമാണമാണ് ഇതുവരെ പൂർത്തിയായത്. നിർമാണ ചുമതലയുണ്ടായിരുന്ന കരാർ കമ്പനി സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 3 വർഷം മുൻപാണ് പാലം പണി നിർത്തിവച്ചത്.

തുടർന്ന് ഹൈദരാബാദ് ആസ്ഥാനമായ ബിഎസ്‌സിപിഎൽ എന്ന കമ്പനിക്ക് കരാർ നൽകിയെങ്കിലും നിയമക്കുരുക്കുകളെ തുടർന്ന് പ്രവൃത്തി ആരംഭിക്കാൻ വൈകി. ഇതോടെ സമയപരിധി നീട്ടി നൽകണമെന്ന് കരാർ കമ്പനി ആവശ്യപ്പെട്ടു.

  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

തുടർന്ന് ഗതാഗത മന്ത്രിയും സ്ഥലം എംഎൽഎയുമായ രാമലിംഗ റെഡ്ഡി ബിബിഎംപി പൊതുമരാമത്ത് വകുപ്പ് വിഭാഗവുമായി നടത്തിയ ചർച്ചയിലാണ് സമയപരിധി നീട്ടാൻ ധാരണയായത്.

2.5 കിലോമീറ്റർ ദൂരം വരുന്ന പാലത്തിന്റെ നിർമാണം 2017ലാണ് ആരംഭിച്ചത്. 203 കോടിരൂപ നിർമാണച്ചെലവ് പ്രതീക്ഷിച്ച പാലത്തിന്റെ നിർമാണം വൈകിയതോടെ ചെലവും കുതിച്ചുയർന്നു.

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts