ബെംഗളൂരു : സ്ത്രീ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ പൊതുസ്ഥലങ്ങളിൽ 16000 സിസിടിവി ക്യാമറകൾ സ്ഥാപിക്കും.
കേന്ദ്ര സർക്കാരിൻറെ നിർഭയ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്യാമറകളും എമർജൻസി ബട്ടണുകളും മറ്റു സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുക.
667 കോടി രൂപയുടെ പദ്ധതിക്ക് ആണ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ അനുമതി നൽകിയത്.
മൂന്നുവർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി 60 ശതമാനം ചെലവ് കേന്ദ്രവും 40% സംസ്ഥാനവും വഹിക്കും.
ക്യാമറ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ സിറ്റി പോലീസ് കണ്ടെത്തും. അവശ്യഘട്ടങ്ങളിൽ ബട്ടൺ അമർത്തിയാൽ ഉയർന്ന ശബ്ദത്തിൽ സൈറൺ മുഴങ്ങുന്നയും സമീപത്തെ പോലീസ് കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രവുമായി സൂചന സന്ദേശം നൽകുകയും ചെയ്യും.
ക്യാമറകളിൽ 7500 എണ്ണം രാപ്പകൽ പ്രവർത്തിക്കും ന 5000 ഫിക്സഡ് ക്യാമറകൾ 1000 ചലിപ്പിക്കാൻ കഴിയുന്ന ക്യാമറകൾ എന്നിവയ്ക്ക് പുറമേ വാഹനങ്ങളും നമ്പർ പ്ലേറ്റ് തിരിച്ചറിയാനും ആയിരം ക്യാമറകൾ ആളുകളുടെ മുഖം തിരിച്ചറിയാൻ (500 ) ശേഷിയുള്ള ക്യാമറകൾ നഗരത്തിൽ ഇടംപിടിക്കും.
പോലീസുകാരുടെ ശരീരത്തിൽ ധരിക്കാവുന്ന 1100 ക്യാമറകളും 20 ഡ്രൺ ക്യാമറകളും പദ്ധതിയുടെ ഭാഗമായുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.