പാഠപുസ്തകങ്ങളിൽ നിന്ന് ടിപ്പുവിനെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കണമെന്ന് ബി.ജെ.പി എം.എൽ.എ

ബെംഗളൂരു: പാഠപുസ്തകങ്ങളിൽ നിന്ന് ടിപ്പുവിനെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കണമെന്ന് ബി.ജെ.പി എം.എൽ.എ. വിദ്യാർഥികൾക്ക് തെറ്റായ സന്ദേശം നൽകുമെന്നതിനാൽ ടിപ്പുവിനെക്കുറിച്ചുള്ള എല്ലാ ഭാഗങ്ങളും പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രാഥമിക വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ് കുമാറിന് ബി.ജെ.പി. എം.എൽ.എ. അപ്പാച്ചു രഞ്ജൻ കത്തു നൽകി.

ഉടൻതന്നെ മന്ത്രിയെ നേരിൽ കണ്ടു കാര്യങ്ങൾ ബോധിപ്പിക്കും. ടിപ്പുവിനെക്കുറിച്ചുള്ള ആരോപണങ്ങൾ ശരിയാണെന്ന് തെളിയിക്കാനാവശ്യമായ രേഖകളുണ്ട്. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയേയും കാണുമെന്ന് അദ്ദേഹം പറഞ്ഞു.

  ലോറി അണ്ടർ ബ്രിഡ്ജ് 6 ദിവസത്തേക്ക് അടച്ചിടും; കെ.ആർ പുരം-വൈറ്റ്ഫീൽഡ് റൂട്ടിൽ വൻ ഗതാഗത നിയന്ത്രണം

മതഭ്രാന്തനായ ടിപ്പു ഹൈന്ദവ ക്ഷേത്രങ്ങൾ നശിപ്പിച്ചെന്നും കുടകിലെ പല സ്ഥലങ്ങളുടെയും പേരു മാറ്റുകയും ഗ്രാമവാസികളെ മതപരിവർത്തനം നടത്തുകയും ചെയ്തെന്നും എം.എൽ.എ. പറഞ്ഞു. 20,000-ത്തിലധികം ക്രിസ്ത്യാനികളെയും 10,000-ത്തോളം കുടകു നിവാസികളെയും ടിപ്പു പരിവർത്തനം നടത്തി. അതിനാൽ ടിപ്പുവിനെ മഹത്ത്വവത്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, എം.എൽ.എ. യുടെ കത്ത് ലഭിച്ചിട്ടില്ലെന്നും അതിനു മുമ്പ് വിഷയത്തിൽ അഭിപ്രായം പറയുന്നില്ലെന്നും മന്ത്രി സുരേഷ് കുമാർ പറഞ്ഞു. ബി.ജെ.പി. സർക്കാർ അധികാരത്തിലേറിയപ്പോൾ ടിപ്പു ജയന്തി ആഘോഷം എടുത്തുകളഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ടിപ്പുവിനെക്കുറിച്ചുള്ള ഭാഗങ്ങൾ പാഠ്യപദ്ധതിയിൽ നിന്നൊഴിവാക്കാൻ ശ്രമം നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ട് വയസ്സുകാരന്റെ വയറ്റിൽ നിന്ന് 25 സെന്റിമീറ്റർ നീളമുള്ള രോമക്കൂമ്പാരം ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.
[masterslider id="10"]

Related posts