ലണ്ടനിൽ നടത്തുന്ന ആംനസ്റ്റി ‘യൂത്ത് ടാസ്ക് ഫോഴ്‌സ്’: ബെംഗളൂരു മലയാളി ഇന്ത്യയിൽനിന്നുള്ള ഏകപ്രതിനിധി!!

ബെംഗളൂരു: അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ലണ്ടനിൽ നടത്തുന്ന ‘യൂത്ത് ടാസ്ക് ഫോഴ്‌സ്’ എന്ന മൂന്നുദിവസത്തെ പരിപാടിയിലേക്ക് ഇന്ത്യയിൽനിന്നുള്ള ഏകപ്രതിനിധിയായി ബെംഗളൂരു മലയാളി ഐശ്വര്യ ബാബുവും.

മലപ്പുറം സ്വദേശിയായ ഐശ്വര്യ, ബെംഗളൂരു യൂണിവേഴ്‌സിറ്റിയിൽ നിന്നും ജേർണലിസം, സൈക്കോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബിരുദം എടുത്തിട്ടുണ്ട്. ഇപ്പോൾ ആന്റ്ഹിൽ ക്രിയേഷൻസ് എന്ന സന്നദ്ധസംഘടനയിൽ പ്രവർത്തിക്കുകയാണ്.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

16 രാജ്യങ്ങളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏഷ്യയിൽനിന്ന് ഐശ്വര്യയെക്കൂടാതെ ഒരു അഫ്ഗാനിസ്താൻകാരിയുമുണ്ട്. ആംനസ്റ്റി ഇന്റർനാഷണൽ യുവാക്കളെമാത്രം ഉൾപ്പെടുത്തി നടത്തുന്ന ആദ്യപരിപാടിയാണിത്.

ഈ മാസം 28, 29, 30 തീയതികളിലാണ് പരിപാടി നടക്കുന്നത്. മലപ്പുറം സ്വദേശികളായ കെ. ബാബുവിന്റെയും പി.കെ. ഷെൽവിയുടെയും മകളാണ് ഐശ്വര്യ. ആംനസ്റ്റിയുടെ ദീർഘകാലപ്രവർത്തനങ്ങൾക്കാവശ്യമായ മാർഗനിർദേശങ്ങൾ ‘യൂത്ത് ടാസ്ക് ഫോഴ്‌സ്’ മുന്നോട്ടുവെക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts