തെരഞ്ഞെടുപ്പിന് സഹായിക്കാന്‍ കേരള ആര്‍ ടി സിയും.

ബെംഗളൂരു : കർണാടകയിൽ തിരഞ്ഞെടുപ്പ് ജോലിക്കു കേരള ആർടിസി ബസുകളും. കേരളത്തിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ടുവരാൻ ഡിജിപിയുടെ നിർദേശം അനുസരിച്ച് ബെംഗളൂരുവിൽ നിന്നുള്ള 16 ബസുകളാണ് കഴിഞ്ഞ ദിവസം വിട്ടുകൊടുത്തത്. എന്നാൽ ഈ ബസുകൾ ഇന്നു തിരിച്ചെത്തുമെന്നതിനാൽ ബെംഗളൂരുവിൽ നിന്നുള്ള സ്പെഷൽ സർവീസുകൾ മുടങ്ങില്ല. നാട്ടിലേക്കുള്ള തിരക്കു പരിഗണിച്ച് ഇവിടെ നിന്നു പത്തിലേറെ സ്പെഷൽ സർവീസുകൾ ഇന്നുണ്ടായിരിക്കും. എറണാകുളം, തൃശൂർ, കോഴിക്കോട്, ബത്തേരി, പയ്യന്നൂർ, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് കേരള ആർടിസി സ്പെഷൽ ഉണ്ടാവുക.

  ബെംഗളൂരുവിലെ ലംബോർഗിനി 'ഡ്രിഫ്റ്റിംഗ്' വിവാദം: അത് സ്റ്റണ്ടല്ല, ബ്രേക്ക് പിടിച്ചപ്പോൾ തെന്നിയതെന്ന് റിക്കി റായിയുടെ അഭിഭാഷകൻ

തിരക്കനുസരിച്ച് കോഴിക്കോട് ഭാഗത്തേക്കു കൂടുതൽ സർവീസുകൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. കർണാടക ആർടിസി ബസുകളിലേറെയും തിരഞ്ഞെടുപ്പ് ജോലിക്ക് ഉപയോഗിക്കുന്നതിനാൽ കേരള ആർടിസിയിലെയും സ്വകാര്യ ബസുകളിലെയും തിരക്കു കൂടിയിട്ടുണ്ട്. ഇന്നു നാട്ടിലേക്കുള്ള ബസുകളിലെ ടിക്കറ്റുകൾ‌ അതിവേഗമാണ് തീരുന്നത്. തിരുവനന്തപുരം (തിരുനെൽവേലി വഴി–2000 രൂപ), കോട്ടയം (2000 രൂപ), എറണാകുളം (2650 രൂപ), കോഴിക്കോട് (1950 രൂപ) എന്നിങ്ങനെയാണ് ബെംഗളൂരുവിൽ നിന്നുള്ള സ്വകാര്യ ബസുകളിൽ ഇന്നത്തെ ഉയർന്ന ടിക്കറ്റ് ചാർജ്. ഇന്നും നാളെയുമായി കർണാടക ആർടിസിയുടെ 3900 ബസുകളും ബിഎംടിസിയുടെ 1500 ബസുകളുമാണ് തിരഞ്ഞെടുപ്പ് ജോലിക്ക് ഉപയോഗിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ: പാസ്റ്റർ വർഗീസ് മാത്യു ‌
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐപിഎൽ മത്സരത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ സിസിടിവി കേബിളുകൾ മുറിച്ചു മാറ്റിയ സംഭവം: പ്രതികൾ പിടിയിൽ, കാരണം ഞെട്ടിക്കുന്നത്
[masterslider id="10"]

Related posts

Click Here to Follow Us