നാളെ പോളിംഗ് ബൂത്തിലേക്ക് പുറപ്പെന്നതിനു മുന്‍പ് ഇതൊക്കെ ഒന്ന് അറിഞ്ഞിരിക്കണേ ..!!

ബെംഗലൂരു : കന്നഡ ഗോദ ഉണര്‍ന്നു കഴിഞ്ഞു ..വിധി നിര്‍ണ്ണയിക്കാന്‍ വിരല്‍ തുമ്പുകള്‍ ഒരുങ്ങി കഴിഞ്ഞിരിക്കുന്ന ഈ വേളയില്‍ ചില നിര്‍ദ്ദേശങ്ങള്‍ ഒന്ന് മനസ്സിലാക്കി വെയ്ക്കുക ..   ഔദ്യോഗിക തിയതിയായ മേയ് 12 ശനിയാഴ്ച,അഥവാ നാളെ രാവിലെ ഏഴു മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടു രേഖപ്പെടുത്താനുള്ള സമയം ..   സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ചു പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുന്നു ..   വോട്ടേഴ്സ് ലിസ്റ്റില്‍ നിങ്ങളുടെ പേരും വിവരങ്ങളും അറിയുന്നതിന് www.ceokarnataka.kar.nic.in എന്ന…

Read More

ഇരുപതിനായിരത്തോളം വോട്ടർ ഐഡി കാർഡുകൾ കണ്ടെടുത്ത രാജരാജേശ്വരി നഗറിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

ബെംഗളൂരു : ഇരുപതിനായിരത്തിലധികം തിരിച്ചറിയർ കാർഡുകൾ ഒരു ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്ത് വിവാദമായ രാജരാജേശ്വരി നഗറിൽ തെരഞ്ഞെടുപ്പ് മാറ്റി വച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഈ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഈ മാസം 28ന് നടക്കും വോട്ടെണ്ണൽ 31 നാണ്. ഈ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎയുമായ മുനിരത്ന നായിഡുവിനെതിരെ ബിജെപി ആരോപണവുമായി മുന്നോട്ടു വന്നിരുന്നു .

Read More

മൃണാളിനി സാരാഭായിയുടെ നൂറാം ജന്മദിനത്തെ ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍

ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തകലയുടെ മുഖമായിരുന്ന മൃണാളിനി സാരാഭായിയുടെ നൂറാം ജന്മദിനത്തില്‍ ആദരമര്‍പ്പിച്ചിരിക്കുകയാണ് ഗൂഗിള്‍ ഡൂഡില്‍. മൃണാളിനി സാരാഭായിയെയും അവരുടെ ദര്‍പണ അക്കാദമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് ഓഡിറ്റോറിയത്തെയും ഇന്ത്യന്‍ ശാസ്ത്രീയ നൃത്തകലകളെയും ബന്ധിപ്പിച്ചുകൊണ്ടുളളതാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍ പ്രത്യക്ഷമായിരിക്കുന്നത്. കേരളത്തില്‍ 1918 മെയ് 11 നാണ് മൃണാളിനി സാരാഭായി ജനിച്ചത്. മദ്രാസ് ഹൈക്കോടതി അഭിഭാഷകനായിരുന്ന എസ് സ്വാമിനാഥന്‍റെയും സാമൂഹ്യപ്രവര്‍ത്തകയായിരുന്ന എ വി അമ്മുക്കുട്ടിയുടെയും മൂന്ന് മക്കളില്‍ മൂന്നാമത്തെ മകളായിട്ടായിരുന്നു ജനനം. പിന്നീട് 1942 ല്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായിയെ…

Read More

പ്ലേ ഓഫ്‌ ഉറപ്പിക്കാന്‍ ചെന്നൈ ഇന്ന് രാജസ്ഥാനെ നേരിടും

ജയ്പൂര്‍: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. രാത്രി എട്ടിന് ജയ്പൂരിലാണ് മത്സരം. ഒത്തുകളിക്ക് പുറത്താക്കപ്പെട്ട് ഐ പി എല്ലിലേക്ക് തിരിച്ചെത്തിയ രണ്ട് ടീമുകളുടെ ഭാവി നിശ്ചയിക്കുന്ന പോരാട്ടമാണ്‌ ഇന്ന് നടക്കാനിരിക്കുന്നത്. പത്ത് കളിയില്‍ ആറ് തോല്‍വിയും നാല് ജയവുമായി എട്ട് പോയിന്റുള്ള രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയമല്ലാതെ മറ്റൊരു വഴിയുമില്ല. ഏഴ് ജയവും മൂന്ന് തോല്‍വിയും അക്കൗണ്ടിലുള്ള ധോണിയുടെ ചെന്നൈക്ക് ഇന്ന് ജയിച്ചാല്‍ മാത്രമേ പ്ലേഓഫ് ഉറപ്പിക്കാനാകൂ. രഹാനെയുടെയും സഞ്ജുവിന്‍റെയും ശരാശരി പ്രകടനവും സ്റ്റോക്‌സിന്‍റെയും…

Read More

ഞൊടിയിടയില്‍ മാറുന്നത് പുതിയ തരം നിയമങ്ങള്‍ , രജിസ്ട്രേഷന്‍ പുതുക്കാന്‍ അപേക്ഷിക്കുന്ന മലയാളികളടക്കമുള്ള നഴ്സുമാരോടു ‘മുടന്തന്‍ ന്യായങ്ങളുമായി കര്‍ണ്ണാടക നഴ്സിംഗ് കൌണ്‍സില്‍ ‘…!

ബെംഗലൂരു : കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്പ് വരെ ആജീവനാന്ത അംഗത്വം നല്‍കിയിരുന്ന കര്‍ണ്ണാടക നഴ്സിംഗ് കൌണ്‍സില്‍ തുടര്‍ന്ന്‍ മൂന്ന് വര്‍ഷത്തിലോരിക്കല്‍ അംഗത്വം പുതുക്കണമെന്ന നിയമം കൊണ്ടുവന്നത് ഈ അടുത്ത കാലങ്ങളിലാണ് ..എന്നാല്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെ ‘ലൈഫ് ലോംഗ് മെമ്പര്‍ ഷിപ്പ് ‘ ലഭിച്ചവരും മൂന്നു വര്ഷം കഴിയുമ്പോള്‍ പുതുക്കണമെന്ന വിചിത്ര നിയമമാണ് പുതുതായി ബോര്‍ഡ് പുറത്തിറക്കിയിരിക്കുന്നത് ..! ഇത് മൂലം വിദേശത്ത് ജോലി ലഭിക്കാനുള്ള നടപടിയുടെ ഭാഗമായി ‘ഗുഡ് സ്റ്റാന്‍ഡിംഗ് ‘ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സമീപിക്കുമ്പോള്‍ അതില്‍ പ്രത്യേകം രജിസ്ട്രേഷന്‍ അംഗത്വം ഉണ്ടോ…

Read More

ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദവുമായി ശ്രീരാമുലു; അയോഗ്യനാക്കണമെന്ന് കോണ്‍ഗ്രസ്

ബംഗളൂരു: വോട്ടെടുപ്പ് നടക്കുന്നതിന് മുന്‍പ് തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് വരെ തീരുമാനിച്ചാണ് ബിജെപി കര്‍ണാടകത്തില്‍ പ്രചാരണ കലാശക്കൊട്ട് നടത്തിയത്. വോട്ടെടുപ്പിനു മുന്നോടിയായി നടന്ന പ്രചാരണ കലാശക്കൊട്ടിനിടെയായിരുന്നു ശ്രീരാമുലുവിന്‍റെ ഈ അവകാശവാദം. എന്നാല്‍ ഇത് തീര്‍ത്തും തള്ളിക്കളയാതെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മറുപടിയും വന്നു. റെഡ്ഡി സഹോദരന്മാരുടെ ഉറ്റ മിത്രമായ ശ്രീരാമുലുവിന്‍റെ ആവശ്യത്തെ തീര്‍ച്ചയായും പരിഗണിക്കുമെന്ന് അമിത് ഷാ ഉറപ്പു നല്‍കി. അമിത് ഷാ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിന് തൊട്ടുപിന്നാലെയാണ് ശ്രീരാമലുവിനും റെഡ്ഡി സഹോദരന്‍മാര്‍ക്കുമെതിരെ കൈക്കൂലി ചര്‍ച്ച വീഡിയോ കോണ്‍ഗ്രസ് പുറത്തുവിട്ടത്. ജനാര്‍ദന…

Read More

അത് ജെസ്നയല്ലെന്ന് പോലീസ്;അന്വേഷണം വഴിമുട്ടി.

ബംഗളൂരു:നഗരത്തില്‍ കണ്ടത് ജെസ്നയെ അല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒരു യുവാവിനൊപ്പം ജെസ്നയെ ബംഗളൂരുവിൽ കണ്ടെന്ന പാലാ പൂവരണി സ്വദേശി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജെസ്നയെന്ന് സംശയിച്ചത് മറ്റൊരു മലയാളി പെണ്‍കുട്ടിയെ ആണെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ബംഗളൂരുവിലെ ആശ്വാസ് ഭവനിൽ ജെസ്ന ഒരു യുവാവിനൊപ്പം എത്തിയെന്നായിരുന്നു പാലാ സ്വദേശിയുടെ മൊഴി. പോലീസ് ഇതിന്‍റെ അടിസ്ഥാനത്തിൽ ആശ്വാസ് ഭവനിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ഇവർ ബംഗളൂരുവിലെ നിംഹാൻസ് ആശുപത്രിയിലും ചികിത്സ തേടിയിരുന്ന എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ്…

Read More

കന്നടമണ്ണ്‍ വിധി എഴുതാന്‍ ഒരുങ്ങി : രണ്ടു ദിവസത്തേയ്ക്ക് നഗരത്തിലെങ്ങും നിരോധനാജ്ഞ ,144 പ്രഖ്യാപിച്ചു ..

ബെംഗലൂരു :നാളെ കര്‍ണ്ണാടക പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ് ..! അനിഷ്ട സംഭവങ്ങള്‍ പ്രതിരോധിക്കാനുള്ള നടപടിയുടെ ഭാഗമായി ഇന്നലെ വൈകിട്ട് 6 മുതല്‍ ഞായര്‍ വൈകുന്നേരം 6 മണി വരെ നഗരത്തിലെങ്ങും 144 പ്രഖ്യാപിച്ചു ..! ഒരു നിശ്ചിത പ്രദേശത്ത് സംഘര്‍ഷമോ കലാപങ്ങളോ തടയുന്നതത്തിന്റെ ഭാഗമായി പത്തിലധികം പേര്‍ സംഘം ചേരുന്നത് നിരോധിച്ചു കൊണ്ട് മജിസ്ട്രേറ്റിനു പുറപ്പെടുവിക്കാവുന്ന നിയമമാണ് ഇത് ..ഇന്ത്യന്‍ ശിക്ഷാ നിയമം 141 മുതല്‍ 149 വരെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുന്നത് ..മജിസ്ട്രേറ്റ് ഉത്തരവ് ലംഘിച്ചു കലാപത്തിനു ആഹ്വാനം ചെയ്യുന്നവര്‍ക്ക് മൂന്നു വര്ഷം…

Read More

പോലീസ് എന്ന വ്യാജേന പട്ടാപകല്‍ വ്യാപാരിയെ ഭീഷണിപ്പെടുത്തി 50 ലക്ഷം കവര്‍ന്നു : സംഭവം നഗരത്തിന്റെ ഹൃദയ ഭാഗത്ത് ..!

ബെംഗലൂരു : ഇലക്ഷന്‍ ഡ്യൂട്ടിയുടെ പേരില്‍ വ്യാപാരിയെ സമീപിച്ചു 50 ലക്ഷം രൂപ കവര്‍ന്നു ..മജെസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ വെച്ച് സി ആര്‍ പി എഫ് ഉദ്യോഗസ്ഥന്മാര്‍ എന്ന വ്യാജേനയാണ് യൂണി ഫോമിലെത്തിയ നാലംഗ സംഘം വ്യാപാരിയെ ഭീഷണിപ്പെടുത്തി പണവുമായി മുങ്ങിയത് ..!ചിത്ര ദുര്‍ഗ്ഗ സ്വദേശിയായ ധനുഷ് എന്ന യുവാവ് വ്യാപാര ആവശ്യത്തിനായിട്ടായിരുന്നു പണവുമായി ഇന്നലെ ഉച്ചയോടെ ഏകദേശം ഒരു മണിക്ക് മജെസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ എത്തിയത് ..തുടര്‍ന്ന്‍ സമീപിച്ച സംഘം പെട്ടെന്ന്‍ തന്നെ ബാഗ് പിടിച്ചു വാങ്ങി പരിശോധന നടത്തി ..! ശേഷം …

Read More

കോണ്ഗ്രസ് നേതാവിനെ ബി ജെ പി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന്‍ ആക്രമിച്ചതായി പരാതി..!

മാംഗളൂര്‍: കോണ്ഗ്രസ് നേതാവിനെയും ഭാര്യയെയും ബി ജെ പി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു …വ്യാഴാഴ്ച രാത്രിയോടെയാണ് വീടിനു നേരെ ആക്രമണം അഴിച്ചു വിട്ടത് .മംഗലൂരുവിലെ ബന്ത്‌ വാല്‍ താലൂക്കിലാണ് കോണ്ഗ്രസ് നേതാവായ സഞ്ജീവ പൂജാരിയെയും ഭാര്യയുടെയും നേര്‍ക്കാണ് അര്‍ദ്ധരാത്രി വസതിയിലെക്ക് ഇരച്ചു കയറിയ സംഘം ആക്രമണം അഴിച്ചു വിട്ടത് ..സംഭവത്തിനു പിന്നില്‍ ബി ജെ പി പ്രവര്‍ത്തകര്‍ ആണെന്ന് പരാതിയില്‍ പറയുന്നു …വീടിനുള്ളിലെ സാധന സാമഗ്രികളും ,പാര്‍ക്ക് ചെയ്തിരുന്ന കാറും അക്രമി സംഘം തല്ലി തകര്‍ത്തു ..   ബന്ത് വാല്‍ മന്ധലത്തിലെ…

Read More
Click Here to Follow Us