ബെംഗലൂരു :നാളെ കര്‍ണ്ണാടക പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ് ..! അനിഷ്ട സംഭവങ്ങള്‍ പ്രതിരോധിക്കാനുള്ള നടപടിയുടെ ഭാഗമായി ഇന്നലെ വൈകിട്ട് 6 മുതല്‍ ഞായര്‍ വൈകുന്നേരം 6 മണി വരെ നഗരത്തിലെങ്ങും 144 പ്രഖ്യാപിച്ചു ..! ഒരു നിശ്ചിത പ്രദേശത്ത് സംഘര്‍ഷമോ കലാപങ്ങളോ തടയുന്നതത്തിന്റെ ഭാഗമായി പത്തിലധികം പേര്‍ സംഘം ചേരുന്നത് നിരോധിച്ചു കൊണ്ട് മജിസ്ട്രേറ്റിനു പുറപ്പെടുവിക്കാവുന്ന നിയമമാണ് ഇത് ..ഇന്ത്യന്‍ ശിക്ഷാ നിയമം 141 മുതല്‍ 149 വരെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുന്നത് ..മജിസ്ട്രേറ്റ് ഉത്തരവ് ലംഘിച്ചു കലാപത്തിനു ആഹ്വാനം ചെയ്യുന്നവര്‍ക്ക് മൂന്നു വര്ഷം വരെ തടവും ശിക്ഷയും ലഭിക്കാന്‍ നിയമം അനുശാസിക്കുന്നു …
ജില്ലാ മജിസ്ട്രേറ്റ് ,ഡിവിഷണല്‍ മജിസ്ട്രേറ്റ് എന്നിവര്‍ക്ക് പുറമേ സംസ്ഥാന സര്‍ക്കാരിനും ഈ വകുപ്പ് പുറപ്പെടുവിക്കാന്‍ അധികാരം ഉണ്ട് ..നിലവില്‍ ചാമരാജ് പേട്ട് ,ശിവജി നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ട് ..
അതേസമയം വിവാഹം , മരണം ,മതപരമായ ചടങ്ങുകള്‍ തുടങ്ങി ഈ ദിവസങ്ങളില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ചടങ്ങുകളുമായി ബന്ധപെട്ടു പോലീസിനെ നേരത്തെ വിവരം ധരിപ്പിക്കുന്നത്തിലൂടെ അനുമതി നല്‍കാന്‍ കഴിയുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു …