ബെംഗലൂരു : ഇലക്ഷന്‍ ഡ്യൂട്ടിയുടെ പേരില്‍ വ്യാപാരിയെ സമീപിച്ചു 50 ലക്ഷം രൂപ കവര്‍ന്നു ..മജെസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ വെച്ച് സി ആര്‍ പി എഫ് ഉദ്യോഗസ്ഥന്മാര്‍ എന്ന വ്യാജേനയാണ് യൂണി ഫോമിലെത്തിയ നാലംഗ സംഘം വ്യാപാരിയെ ഭീഷണിപ്പെടുത്തി പണവുമായി മുങ്ങിയത് ..!ചിത്ര ദുര്‍ഗ്ഗ സ്വദേശിയായ ധനുഷ് എന്ന യുവാവ് വ്യാപാര ആവശ്യത്തിനായിട്ടായിരുന്നു പണവുമായി ഇന്നലെ ഉച്ചയോടെ ഏകദേശം ഒരു മണിക്ക് മജെസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ എത്തിയത് ..തുടര്‍ന്ന്‍ സമീപിച്ച സംഘം പെട്ടെന്ന്‍ തന്നെ ബാഗ് പിടിച്ചു വാങ്ങി പരിശോധന നടത്തി ..! ശേഷം കണ്ടെടുത്ത പണം ഇലക്ഷനുമായി ബന്ധപ്പെട്ടു എത്തിച്ചതെന്ന് കാട്ടി അദ്ദേഹത്തെ ഭീഷണിപ്പെടുത്തി ..എന്നാല്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയെന്നുള്ള രേഖകള്‍ തന്റെ പക്കല്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍ സ്റ്റേഷനിലേക്ക് വന്നതിനു ശേഷം പരിശോധിച്ച് ബോധ്യപ്പെട്ട തിരികെ തരാമെന്ന് പ്രതീക്ഷ നല്‍കി , സംഘം വേഗം തന്നെ സ്ഥലം കാലിയാക്കി ..!
തുടര്‍ന്ന്‍ യുവാവ് വേഗം തന്നെ ഉപ്പര്‍ പെട്ട് പോലീസ് സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു താന്‍ വഞ്ചിക്കപ്പെട്ട വിവരം അറിയുന്നത് ..പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു …