കോണ്ഗ്രസ് നേതാവിനെ ബി ജെ പി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന്‍ ആക്രമിച്ചതായി പരാതി..!

മാംഗളൂര്‍: കോണ്ഗ്രസ് നേതാവിനെയും ഭാര്യയെയും ബി ജെ പി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു …വ്യാഴാഴ്ച രാത്രിയോടെയാണ് വീടിനു നേരെ ആക്രമണം അഴിച്ചു വിട്ടത് .മംഗലൂരുവിലെ ബന്ത്‌ വാല്‍ താലൂക്കിലാണ് കോണ്ഗ്രസ് നേതാവായ സഞ്ജീവ പൂജാരിയെയും ഭാര്യയുടെയും നേര്‍ക്കാണ് അര്‍ദ്ധരാത്രി വസതിയിലെക്ക് ഇരച്ചു കയറിയ സംഘം ആക്രമണം അഴിച്ചു വിട്ടത് ..സംഭവത്തിനു പിന്നില്‍ ബി ജെ പി പ്രവര്‍ത്തകര്‍ ആണെന്ന് പരാതിയില്‍ പറയുന്നു …വീടിനുള്ളിലെ സാധന സാമഗ്രികളും ,പാര്‍ക്ക് ചെയ്തിരുന്ന കാറും അക്രമി സംഘം തല്ലി തകര്‍ത്തു ..
 
ബന്ത് വാല്‍ മന്ധലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാമനാഥ്‌ റായിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയിലെ സമുന്നതായ നേതാവാണ്‌ സഞ്ജീവ് പൂജാരി …ഇലക്ഷന്‍ അടുത്തതോടെ പരാജയ ഭീതിയണഞ്ഞ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചു വിടുകയാണെന്ന് രാമ നാഥ്‌ റായി അഭിപ്രായപ്പെട്ടു …സാരമായി പരിക്കേറ്റ കോണ്‍ഗ്രസ് നേതാവിനെയും പത്നിയെയും  മംഗളൂരുവിലെ ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു …
 
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ
  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
[masterslider id="10"]

Related posts