ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദവുമായി ശ്രീരാമുലു; അയോഗ്യനാക്കണമെന്ന് കോണ്‍ഗ്രസ്

ബംഗളൂരു: വോട്ടെടുപ്പ് നടക്കുന്നതിന് മുന്‍പ് തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് വരെ തീരുമാനിച്ചാണ് ബിജെപി കര്‍ണാടകത്തില്‍ പ്രചാരണ കലാശക്കൊട്ട് നടത്തിയത്.

വോട്ടെടുപ്പിനു മുന്നോടിയായി നടന്ന പ്രചാരണ കലാശക്കൊട്ടിനിടെയായിരുന്നു ശ്രീരാമുലുവിന്‍റെ ഈ അവകാശവാദം. എന്നാല്‍ ഇത് തീര്‍ത്തും തള്ളിക്കളയാതെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മറുപടിയും വന്നു. റെഡ്ഡി സഹോദരന്മാരുടെ ഉറ്റ മിത്രമായ ശ്രീരാമുലുവിന്‍റെ ആവശ്യത്തെ തീര്‍ച്ചയായും പരിഗണിക്കുമെന്ന് അമിത് ഷാ ഉറപ്പു നല്‍കി.

  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ

അമിത് ഷാ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിന് തൊട്ടുപിന്നാലെയാണ് ശ്രീരാമലുവിനും റെഡ്ഡി സഹോദരന്‍മാര്‍ക്കുമെതിരെ കൈക്കൂലി ചര്‍ച്ച വീഡിയോ കോണ്‍ഗ്രസ് പുറത്തുവിട്ടത്. ജനാര്‍ദന റെഡ്ഡിയുടെ ഖനന കമ്പനിക്ക് അനുമതി കിട്ടാന്‍ അന്നത്തെ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന് കൈക്കൂലി നല്‍കുന്നതിന് ശ്രീരാമുലു മധ്യസ്ഥനായി എന്നാണ് വീഡിയോ പുറത്ത് വിട്ട് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചത്.

അതേസമയം, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരേ ബദാമിയില്‍ ശ്രീരാമുലുവാണ് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. ബദാമി കൂടാതെ മൊളാകാല്‍മുരുവിലും ശ്രീരാമുലു മത്സിക്കുന്നുണ്ട്. സംസ്ഥാനത്ത് രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്ന ബിജെപിയിലെ ഏക സ്ഥാനാര്‍ഥിയും ശ്രീരാമുലുവാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
[masterslider id="10"]

Related posts