ഉന്നാവ് പീഡനം: ബിജെപി എംഎല്‍എയുടെ കുറ്റം സ്ഥിരീകരിച്ച് സിബിഐ, പോലീസ് സംശയത്തിന്‍റെ നിഴലില്‍

ഉന്നാവ്: ഉന്നാവ് പീഡനക്കേസിലെ മുഖ്യപ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് കുറ്റക്കാരനെന്നു സ്ഥിരീകരിച്ച് സിബിഐ. കുറ്റം സ്ഥിരീകരിച്ച സിബിഐ പറയുന്നതനുസരിച്ച് കുല്‍ദീപ് സിംഗ് സെന്‍ഗാറിന്‍റെ ശശി സിംഗാണ് പെണ്‍കുട്ടിയെ വശീകരിച്ച് എംഎല്‍എയുടെ വസതിയില്‍ എത്തിച്ചത്.

2017 ജൂൺ 4 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശശി സിംഗ് പെണ്‍കുട്ടിയെ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്‍റെ വസതിയില്‍ എത്തിച്ചിരുന്നു. കുല്‍ദീപ് സിംഗും കൂട്ടാളികളും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സമയത്ത് ശശി സിംഗ് വെളിയില്‍ കാവല്‍ നില്‍ക്കുകയായിരുന്നു എന്നും സിബിഐ പറഞ്ഞു.

ജൂൺ 11 ന് ഈ പെണ്‍കുട്ടിയെ വീണ്ടും മൂന്നു ചെറുപ്പക്കാർ തട്ടിക്കൊണ്ടുപോയി. ഒരു എസ്.യു.വിയില്‍ ഒളിപ്പിച്ച ണ്‍കുട്ടിയെ ഈ യുവാക്കള്‍ എട്ടു മുതൽ ഒമ്പത് ദിവസം വരെ തുടർച്ചയായി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

  സ്വകാര്യ ലക്ഷ്വറി ബസും ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു; നാല് യാത്രക്കാർ വെന്തുമരിച്ചു, പത്തുപേർക്ക് പരിക്ക്

കേസന്വേഷണത്തില്‍ വന്ന കാലതാമസവും സിബിഐ അന്വേഷിച്ചുവരികയാണ്. പെൺകുട്ടിയുടെ മെഡിക്കൽ പരിശോധന വൈകിച്ചുവെന്ന ആരോപണവുമുണ്ട്. ഇതിനു പിന്നില്‍ ബങ്കര്‍മാവോ എംഎല്‍എയാണ് എന്ന് സിബിഐയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ കേസില്‍ തിരിമറി നടത്താന്‍ പ്രാദേശിക പോലീസ് ശ്രമം നടത്തിയതായി സിബിഐ പറഞ്ഞു.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അലഹാബാദ് ഹൈക്കോടതി, നിയമത്തിന്‍മേലുള്ള ബിജെപി എംഎല്‍എയുടെ അനധികൃത കൈകടത്തലിനെതിരെ രംഗത്തു വന്നിരുന്നു. ഉത്തർപ്രദേശ് പോലീസിന്‍റെ നിഷ്ക്രിയത്വത്തെ കോടതി ചോദ്യം ചെയ്തിരുന്നു.

യുപി പോലീസിന്‍റെ നിഷ്ക്രിയത്വത്തെ ചൊല്ലിയുണ്ടായ വലിയ ജനകീയ പ്രതിഷേധത്തിന് ശേഷമാണ് കേസ് ഏപ്രിൽ 12 ന് സിബിഐക്ക് കൈമാറിയത്.

അതേസമയം, കഴിഞ്ഞ ദിവസം സെന്‍ഗാറിനെ ഉന്നാവ് ജയിലില്‍നിന്നും സിതാപൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. സെന്‍ഗാറിന്‍റെ ജയില്‍ മാറ്റം ആവശ്യപ്പെട്ട് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.

  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ണി​ലാ​ണ് എംഎല്‍എ കുല്‍ദീപ് സിംഗ് സെ​ൻ​ഗാ​ർ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് പെ​ണ്‍​കു​ട്ടി പ​രാ​തി ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ പരാതിയില്‍ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. മറിച്ച് പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ പെ​ണ്‍​കു​ട്ടിയ്ക്ക് ഭീ​ഷ​ണിയായിരുന്നു ലഭിച്ചത്.

പൊ​ലീ​സി​ൽ​നി​ന്നു നീ​തി ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് പീഡനത്തിന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ ലഖ്നൗവി​ലെ വ​സ​തി​ക്കു മു​ന്നി​ൽ ആത്മഹത്യയ്ക്ക് ശ്ര​മി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം ദേ​ശീ​യ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

തുടര്‍ന്നാണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​ൻ മരിക്കുന്നത്. പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ എം​എ​ൽ​എ​യു​ടെ സ​ഹോ​ദ​ര​ൻ അ​തു​ൽ സിം​ഗി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

അതേസമയം, ഏപ്രിലില്‍ സെന്‍ഗാറിന് നല്‍കിവന്നിരുന്ന വൈ കാറ്റഗറി സുരക്ഷ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്. മൂന്ന് കേസുകളാണ് സെന്‍ഗാറിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം; നോ കാർ ഡേ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts