ഡി.കെ. ശിവുകുമാറിന് ജാമ്യം ലഭിച്ചതിൽ ആഹ്ലാദം പങ്കിട്ട് അനുയായികൾ

ബെംഗളൂരു: ഡി.കെ. ശിവുകുമാറിന് ജാമ്യം ലഭിച്ചതിൽ ആഹ്ലാദം പങ്കിട്ട് അനുയായികൾ. പ്രവർത്തകരും അനുയായികളും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും സന്തോഷം പങ്കിട്ടു.

കെ.പി.സി.സി. ഓഫീസിനു മുന്നിലും ശിവകുമാറിന്റെ സദാശിവനഗറിലെ വീടിനു മുന്നിലും അനുയായികൾ മധുരം വിതരണം ചെയ്തു. രാമനഗര, ബെലഗാവി, തുമകൂരു, കനകപുര, മാണ്ഡ്യ എന്നിവിടങ്ങളിലും പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.

സെപ്റ്റംബർ മൂന്നിനാണ് മുൻ മന്ത്രിയും ഏഴുതവണ എം.എൽ.എ. യുമായ ഡി.കെ. ശിവകുമാറിനെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്യുന്നത്. 50 ദിവസത്തിനു ശേഷമാണ് ജാമ്യം ലഭിക്കുന്നത്. ഇത് ആഘോഷമാക്കാനാണ് അനുയായികളുടെ തീരുമാനം.

  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ

ബെംഗളൂരുവിൽ വൻ സ്വീകരണമൊരുക്കാനും പദ്ധതിയുണ്ട്. ജാമ്യത്തിനെതിരേ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ശിവകുമാറിന് ജാമ്യം ലഭിച്ചതിൽ കോൺഗ്രസ് നേതാക്കളും സ്വാഗതം ചെയ്തു.

ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. ദേവഗൗഡ, മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എച്ച്.ഡി. കുമാരസ്വാമി എന്നിവർ ജാമ്യം ലഭിച്ചതിനെ സ്വാഗതം ചെയ്തു. ജാമ്യം ലഭിച്ചത് ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസ്യത വർധിപ്പിക്കുമെന്ന് എച്ച്.ഡി. ദേവഗൗഡ പറഞ്ഞു. ജാമ്യം ലഭിച്ചത് ശിവകുമാറിലുള്ള ജനങ്ങളുടെ പ്രതീക്ഷ വർധിപ്പിക്കുമെന്നും അദ്ദേഹത്തെ സന്ദർശിച്ച് പിന്തുണ അറിയിക്കുമെന്നും കുമാരസ്വാമി പറഞ്ഞു.

  20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം

ജാമ്യം ലഭിച്ചത് സന്തോഷം തരുന്ന വാർത്തയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. ശിവകുമാറിനെതിരെ ബി.ജെ.പി. നടത്തിയ രാഷ്ട്രീയ പകപോക്കലാണ് അറസ്റ്റെന്നും അന്വേഷണം പൂർത്തിയാകുന്നതിനു മുമ്പ് ഒരാളെ ജയിലിൽ അടക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!
[masterslider id="10"]

Related posts