26 കാരി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ 

ബെംഗളൂരു: വിവാഹിതയായ യുവതി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ.

തീർത്ഥഹള്ളി താലൂക്കിലെ ദാസനകുടിഗെ വില്ലേജിലെ ഷമിത (26) ആണ് മരിച്ചത്.

കഴിഞ്ഞ വർഷം മാർച്ചിലാണ് ഷമിത യുവാവുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തത്.

വൈൽഡ് ലൈഫ് ഡിപ്പാർട്ട്‌മെന്റിലാണ് ഭർത്താവ് സോമേശ്വർ ജോലി ചെയ്യുന്നത്.

കുറച്ചു ദിവസമായി നൈറ്റ് ഡ്യൂട്ടിയിലാണ് ഇയാൾ.

  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ

അതുപോലെ ഇന്നലെ രാത്രിയും ഡ്യൂട്ടിക്ക് പോയിരുന്നു.

രാവിലെയായിട്ടും ഷമിത മുകളിലത്തെ നിലയിൽ നിന്ന് ഇറങ്ങാത്തതിനെ തുടർന്ന് വീട്ടുകാരും ജോലിക്കാരും ചെന്ന് നോക്കിയപ്പോഴാണ് ആത്മഹത്യ ചെയ്ത വിവരം അറിയുന്നത്.

മുറിയിൽ നിന്ന് ഒരു മരണക്കുറിപ്പ് കണ്ടെടുത്തു.

ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് കുറിപ്പിൽ പറയുന്നു.

സംഭവത്തിൽ തീർത്ഥഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
[masterslider id="10"]

Related posts