റദ്ദാക്കിയ സ്കാനിയക്ക് പകരം ഡീലക്സ് ബസുകൾ; ദീപാവലിക്ക് കേരള ആർ.ടി.സി.യുടെ 20 സ്പെഷൽ സർവ്വീസുകൾ.

ബെംഗളൂരു: റദ്ദാക്കിയ തിരുവനന്തപുരം പത്തനംതിട്ട കോട്ടയം സ്കാനിയ എസി ബസ്സുകൾക്ക് പകരം ഡീലക്സ് ബസ്സുകളു മായി കേരള ആർടിസി.

ദീപാവലി അവധിക്ക് നാട്ടിലേക്ക് പോകുന്നവർക്കായി 20 സ്പെഷ്യൽ സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട് .

സ്വകാര്യ കമ്പനിയിൽ നിന്നും വാടകയ്ക്കെടുത്ത് സർവീസ് നടത്തിയിരുന്ന അഞ്ച് സ്കാനിയ ബസുകൾ ആണ് ടെസ്റ്റിനായി ഇന്നലെ മുതൽ സർവീസ് നിർത്തി വെച്ചത്.

ഇതിനു പകരമായി കമ്പനി ഇനി എ സി ബസ്സുകൾ നൽകിയിട്ടില്ല യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് കോട്ടയം പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് പകരം ഡീലക്സ് ബസ്സുകൾ ഏർപ്പെടുത്തി.

  ധർമ്മസ്ഥല കൂട്ടക്കൊലപാതക ആരോപണം: എസ്.ഐ.ടി സംഘം ബംഗ്ലെഗുഡ്ഡെ വനമേഖലയിൽ വീണ്ടും പരിശോധന നടത്തി

ദീപാവലി പരിഗണിച്ച് നാളെ ബെംഗളൂരുവിൽ നിന്ന് ഇരുപത് സ്പെഷൽ സർവീസുകൾ ഉണ്ടാകുമെന്ന് കേരള ആർടിസി ബെംഗളൂരു അധികൃതർ അറിയിച്ചു.

ഇന്നും ശനിയാഴ്ചയും നിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തും കോയമ്പത്തൂർ വഴി ചങ്ങനാശ്ശേരി പത്തനംതിട്ട കോട്ടയം എറണാകുളം തൃശ്ശൂർ മൈസൂരു വഴി കോഴിക്കോട് ബത്തേരി കണ്ണൂർ പയ്യന്നൂർ എന്നിവിടങ്ങളിലേക്കും ആണ് സ്പെഷൽ സർവീസുകൾ ഇവയിൽ 17 എണ്ണത്തിലെ റിസർവേഷൻ തുടങ്ങി ബാക്കി ഇന്ന് ബുക്കിംഗ് ആരംഭിക്കും.

  മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ

ബുക്കിം വെബസൈറ്റ് വിലാസം : Online. Keralartc.com

കൂടുതൽ വിവരങ്ങൾക്ക് പീനിയ (8762689508), ശാന്തി നഗർ (O80- 2222 1755) സാറ്റലൈറ്റ്  (080-22221755) ബന്ധപ്പെടാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ
[masterslider id="10"]

Related posts