എയ്‌റോ ഇന്ത്യ വെള്ളിയാഴ്ച സമാപിക്കും: ഇന്നും നാളെയും പൊതുജനങ്ങൾക്ക് പ്രവേശനം

ബെംഗളൂരു : ഏഷ്യയിലെ ഏറ്റവുംവലിയ വ്യോമപ്രദർശനമായ എയ്‌റോ ഇന്ത്യ വെള്ളിയാഴ്ച സമാപിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ നേരത്തേ ബുക്കുചെയ്ത പൊതുജനങ്ങൾക്ക് പ്രവേശിക്കാം.

വിവിധരാജ്യങ്ങളുടെ യുദ്ധവിമാനങ്ങളെ തൊട്ടടുത്തുകാണാനും ചിത്രങ്ങളെടുക്കാനുമുള്ള അവസരമാണിത്. ഒപ്പം യുദ്ധവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും അഭ്യാസങ്ങളും തൊട്ടടുത്തുനിന്ന് വീക്ഷിക്കാനുമാകും.

രാവിലെ ഒൻപതുമുതൽ വൈകീട്ട് ആറുവരെയാണ് അനുമതിയുള്ളത്. 2500 രൂപയായിരുന്നു ടിക്കറ്റുനിരക്ക്. പൊതുജനങ്ങൾക്ക് പ്രവേശനമുള്ളതിനാൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ബല്ലാരി റോഡിൽ വൻ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്.

  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

അതിനാൽ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കു പോകുന്നവർ യാത്ര നേരത്തേയാക്കുകയോ ബദൽപാതകൾ ഉപയോഗിക്കുകയോ വേണം.

എയ്‌റോ ഇന്ത്യയോടനുബന്ധിച്ച് കഴിഞ്ഞ മൂന്നുദിവസവും റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. രണ്ടുമണിക്കൂറിലേറെയാണ് പലരും റോഡിൽ കുടുങ്ങിക്കിടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts