“സാമൂഹിക അകലം” എല്ലാം സാധാരണക്കാര്‍ക്ക് മാത്രം!;മുന്‍പ്രധാനമന്ത്രിയുടെ കൊച്ചുമകന്റെ കല്യാണത്തിന് നിയമം കാറ്റില്‍ പറത്തിയതായി ആരോപണം.

ബെംഗളൂരു : നിയമം സാധാരണക്കാരന്‌ പാലിക്കാനുള്ളത് ആണെന്നാണല്ലോ സാധാരണ നമ്മുടെ നാട്ടില്‍ ഉള്ള വിചാരം,അത് രാഷ്ട്രീയ സാമ്പത്തിക തലങ്ങളില്‍ മുകളില്‍ നില്‍ക്കുന്നവരിലേക്ക്‌ എത്തുമ്പോള്‍ പലപ്പോഴും നിയമങ്ങള്‍ കണ്ണടക്കുന്നത് നമ്മള്‍ പലപ്പോഴായി കണ്ടിട്ടുണ്ട്.

വിഷയം ഇന്ന് വിവാഹിതനായ നിഖില്‍ കുമാരസ്വാമി എന്നാ നിഖില്‍ ഗൌഡയെക്കുറിച്ചാണ്,ഇന്ന് രാമനഗരയിലെ ഒരു ഫാം ഹൌസില്‍ വച്ച് നടന്ന വിവാഹത്തില്‍ ഇപ്പോള്‍ നില നില്‍ക്കുന്ന “സാമൂഹിക അകലം” അടക്കമുള്ള കാര്യങ്ങള്‍പാലിച്ചില്ല എന്നാണ് ആരോപണം.

മാധ്യമങ്ങള്‍ക്ക് ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല,നൂറില്‍ അധികം ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തതായി ആണ് വിവരം,അധികാരികളുടെ അനുമതിയോടെ യാണ് ചടങ്ങുകള്‍ എങ്കിലും അത് പൂര്‍ണമായും ചിത്രീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട് എന്ന് ഉപ മുഖ്യമന്ത്രി അശ്വത് നാരായണ അറിയിച്ചു.

നിയമ വിരുദ്ധമായ സാമൂഹിക അകലം പാലിച്ചിട്ടില്ല എന്ന് തെളിയുകയാണ് എങ്കില്‍ നടപടി എടുക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ മുഖ്യമന്ത്രിയും ചെന്നപട്ടണ എം എല്‍ എ യുമായ എച് ഡി കുമാരസ്വമിയുടെയും രാമനഗര എം എല്‍ എ അനിത കുമാരസ്വാമിയുടെയും മകനാണ് സിനിമാ താരം കൂടിയായ നിഖില്‍.മുത്തച്ഛന്‍ മുന്‍ പ്രധാനമന്ത്രി ദേവഗൌഡ.

പിതാവിന്റെ സഹോദരന്‍ മുന്‍ മന്ത്രി എച് .കെ .രേവണ്ണ,മകന്‍ എംപിയായ പ്രജ്വല്‍.

കോണ്‍ഗ്രസ്‌ നേതാവായ എം കൃഷ്ണപ്പയുടെ പെരമകള്‍ രേവതിയെ ആണ് നിഖില്‍ വിവാഹം ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us