ബലാത്സംഗത്തിനിരയായ കോളജ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ചു

ബെംഗളൂരു: കോലാർ വദ്ദാരഹള്ളിയിൽ ബലാത്സംഗത്തിനിരയായ കോളജ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ചു. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയം 22കാരനായ യുവാവ് വീട്ടില്‍ അതിക്രമിച്ച്‌ കയറുകയായിരുന്നു. കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഇയാള്‍ കടന്നുകളഞ്ഞു. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി കേസ് എടുത്തു.

  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം

ബലാത്സംഗം ചെയ്യപ്പെട്ട അപമാനം സഹിക്കാനാവാതെ പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നെന്ന് ബെതമംഗല പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉച്ചയ്ക്ക് വീട്ടിലെത്തിയതോടെയാണ് സംഭവം അറിയുന്നത്.

സുന്ദരപാളയത്തിലെ ജൂനിയര്‍ കോളജില്‍ നിന്ന് കോമേഴ്‌സില്‍ പ്രി യൂണിവേഴ്‌സിറ്റി കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനി തുടര്‍ പഠനത്തിനായി കാത്തിരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts