2022 ലോകകപ്പിനായി സ്റ്റേഡിയം ഒരുങ്ങി; ഉത്ഘാടനം ഈ മാസം!!

ദോഹ : 2022 ലോകകപ്പ് ഫുട്‌ബോളിന്‍റെ പ്രധാന വേദിയായ ഖത്തറിലെ അല്‍-വക്റാ സ്റ്റേഡിയത്തിന്‍റെ ഉത്ഘാടനം ഈ മാസം. മെയ് 16 ന് അമീര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനലിന് ആതിഥ്യം വഹിച്ചുകൊണ്ടാണ് അല്‍-വക്റാ സ്റ്റേഡിയം കായിക ലോകത്തിനായി തുറന്നുകൊടുക്കുക.

ഖത്തര്‍ ആഭ്യന്തര ക്ലബ് ടൂര്‍ണമെന്‍റാണ് അമീര്‍ കപ്പ്. ലോകകപ്പ് ഫുട്‌ബോളിനായി ഖത്തര്‍ അണിയിച്ചൊരുക്കുന്ന എട്ട് വേദികളിലൊന്നാണ് അല്‍-വക്റാ സ്റ്റേഡിയം. ലോകകപ്പിന് മൂന്നര വര്‍ഷം മുമ്പ് തന്നെ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം പ്രഖ്യാപിച്ച്‌ കായികപ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് ടൂര്‍ണമെന്‍റിന്‍റെ  പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

റെക്കോര്‍ഡ് വേഗത്തിലാണ് സ്റ്റേഡിയത്തിന്‍റെ ടര്‍ഫ് സജ്ജമാക്കിയത്. നാല്‍പ്പതിനായിരം കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി സ്റ്റേഡിയത്തിനുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts