മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 16 കമാൻഡോകൾ വധിക്കപ്പെട്ടു.

മഹാരാഷ്ട്രയിൽ ഐഇഡി സ്‌ഫോടനം. സ്‌ഫോടനത്തിൽ 16 കമാൻഡോകൾ കൊല്ലപ്പെട്ടു. ഗച്ചിറോളിയിലാണ് കമാൻഡോകൾ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. കമാൻഡോ സംഘത്തെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം. സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഗച്ചിറോളിയിൽ നിന്നും മറ്റൊരു പ്രദേശത്തേക്ക് പോകുന്നവഴിയാണ് കമാൻഡോ സംഘത്തിനുനേരെ ആക്രമണമുണ്ടായത്. മാവോയിസ്റ്റുകളാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്

ഗച്ചിറോളി ഇന്ത്യയിലെ റെഡ് കോറിഡോർ എന്ന മാവോയിസ്റ്റ് സ്വാധീന മേഖലയിൽപ്പെട്ടയിടമാണ്. ഇന്ന് രാവിലെ എട്ട് മണിയോടെ സുരക്ഷാ സേന സഞ്ചരിച്ച വാഹനങ്ങൾ മാവോയിസ്റ്റുകൾ അഗ്നിക്കിരകയാക്കിയിരുന്നു. ഇന്ന് നടന്ന രണ്ടാമത്തെ ആക്രമണമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

ആക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുകയും തെരച്ചിൽ തുടരുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ആക്രമണം നടന്നിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്
[masterslider id="10"]

Related posts