എസ്.എസ്.എല്‍.സി.പരീക്ഷയില്‍ വിജയം 73.7%;മികച്ച വിജയം സ്വന്തമാക്കി മലയാളി മാനേജ്‌മന്റ്‌ സ്കൂളുകളും.

ബെംഗളൂരു: കര്‍ണാടക എസ് എസ് എല്‍ സി പരീക്ഷയില്‍ വിജയശതമാനം 73.7.

2 കുട്ടികള്‍ സംസ്ഥാനത്ത് മുഴുവന്‍ മാര്‍ക്കും നേടി (625),ഉത്തര കര്‍ണാടക കുമ്ത ഷാന്‍ ഭാഗ കല ഭാഗക്കര്‍ ഹൈ സ്കൂളിലെ നാഗാഞ്ജലി പരമേശ്വര നായിക് ,ബെംഗളൂരു അനേകല്‍ സൈന്റ്റ്‌ ഫിലോമിന ഇംഗ്ലീഷ് സ്കൂളിലെ ഡി.ശ്രീജനയുമാണ് മുഴുവന്‍ മാര്‍ക്കും നേടിയത്.

ജാലഹള്ളി ശ്രീ അയ്യപ്പ എജുകേഷന്‍ സെന്റെറില്‍ 32 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും 39 പേര്‍ക്ക് ഫാസ്റ്റ് ക്ലാസ്സും ലഭിച്ചു.617 മാര്‍ക്ക് നേടിയ നന്ദന അനില്‍ കുമാറിന് സംസ്ഥാന തലത്തില്‍ ഒന്‍പതാം റാങ്ക് ലഭിച്ചു.

  സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ 17 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരള സമാജത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള കൈരളി നികേതന്‍ സ്കൂളുകള്‍ക്ക് 92% വിജയം നേടി.ഇന്ദിര നഗര്‍ സ്കൂളിലെ വൈഷ്ണവി 611 മാര്‍ക്ക് നേടി ഒന്നാമതെത്തി ,11 പേര്‍ക്ക്  ഡിസ്റ്റിംഗ്ഷനും 87 പേര്‍ക്ക് ഫാസ്റ്റ് ക്ലാസ്സും ലഭിച്ചു.

ആര്‍ട്ടിലാറി റോഡ്‌ കൈരളി നികേതന്‍ ഇംഗ്ലീഷ് സ്കൂളില്‍ 3 പേര്‍ക്ക്  ഡിസ്റ്റിംഗ്ഷനും 16 പേര്‍ക്ക് ഫാസ്റ്റ് ക്ലാസ്സും ലഭിച്ചു.വിമാനപുരം കൈരളി കലാസമിതിയുടെ കൈരളി നിലയം സ്കൂളില്‍ 89.5% വിജയവും 12 പേര്‍ക്ക്  ഡിസ്റ്റിംഗ്ഷനും 73 പേര്‍ക്ക് ഫാസ്റ്റ് ക്ലാസ്സും ലഭിച്ചു.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

ദൂരവാണി നഗര്‍ കേരള സമാജത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള വിജിന പുര ജൂബിലി സ്കൂളില്‍ 97.6% വിജയം 43 പേര്‍ക്ക്  ഡിസ്റ്റിംഗ്ഷനും 62 പേര്‍ക്ക് ഫാസ്റ്റ് ക്ലാസ്സും ലഭിച്ചു.

ഉദയനഗര്‍ മഡോണ സ്കൂളില്‍ 99.2% വിജയം 43 പേര്‍ക്ക്  ഡിസ്റ്റിംഗ്ഷനും 76 പേര്‍ക്ക് ഫാസ്റ്റ് ക്ലാസ്സും ലഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ജർമ്മനിയിൽ എല്ലാം ഉണ്ടായിരുന്നു, പക്ഷേ ജീവിതമില്ല'; ബെംഗളൂരു ടെക്കി ആറ് വർഷത്തിന് ശേഷം തിരിച്ചെത്തി
[masterslider id="10"]

Related posts