“പുട്ടാണി മക്കളെ…നിമഗാഗി യൂട്യൂബ് ചാനൽ” കുട്ടികൾക്കായുള്ള കർണാടക സർക്കാറിൻ്റെ യൂട്യൂബ് ചാനൽ”മക്കളവാണി”പ്രവർത്തനമാരംഭിച്ചു.

ബെംഗളൂരു:കോവിഡ് -19 കാരണം അപ്രതീക്ഷിതമായി ലഭിച്ച അവധി വിവിധ രീതികളിലാണ് കുട്ടികൾ ചെലവഴിക്കുന്നത്.

നീണ്ടകലത്തെ അവധിയായതിനാൽ കുട്ടികൾക്ക് പാഠ്യവിഷയങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടുപോകാതിരിക്കുക എന്ന ലക്ഷ്യത്തോടെ കർണാടക വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പുതിയ യുട്യൂബ് ചാനൽ നിലവിൽ വന്നു.

‘മക്കള വാണി’ എന്ന പേരിലുള്ള യൂട്യൂബ് ചാനൽ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയാണ് ഉദ്ഘാടനം ചെയ്തത്.

സ്‌കൂൾ തുറക്കുന്നതുവരെ വിദ്യാർഥികളുമായി ബന്ധം നിലനിർത്തുവാനും കുട്ടികളെ വിവിധ ക്രിയാത്മക പരിപാടികളിൽ ഏർപ്പെടുത്തിക്കാനുമാണ് ചാനൽ തുടങ്ങിയത്.
https://youtu.be/JY294I0X95M
എല്ലാ ദിവസവും രാവിലെ പത്തരയ്ക്ക് ചാനലിൽ പരിപാടികൾ തുടങ്ങും. കുട്ടികളുടെ കഥ വായന, കഥ പറച്ചിൽ, പാട്ട്, ചിത്രരചന, മാജിക് ഷോ പുസ്തകവായന, ക്വിസ്, അഭിനയം, തുടങ്ങിയവയാണ് ചാനലിലൂടെ പ്രദർശിപ്പിക്കുക.

വിദ്യാർഥികൾക്ക് ആറുമിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ ചാനലിലേക്ക് അയക്കാം.

കുട്ടികളുടെ ബോറടി മാറ്റുകയും അവധിക്കാലത്തും കുട്ടികളെ പ്രവർത്തനനിരതരായി ഇരുത്തുകയാണ് ലക്ഷ്യം.

കുട്ടികൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ പൊതുജനങ്ങൾക്കും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാം. അധ്യാപകർ, സോഫ്റ്റ് വെയർ ഉദ്യോഗസ്ഥർ, സ്റ്റാർട്ടപ്പ് മേധാവികൾ തുടങ്ങിയവർക്ക് യൂട്യൂബ് ചാനലിലേക്കു കൂടുതലായി സംഭാവനകൾ നൽകാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

വിദ്യാർഥികൾക്ക് ഏറ്റവും മികച്ച കാര്യങ്ങൾ യൂട്യൂബിലൂടെ നൽകുകയാണ് ലക്ഷ്യം.

കുട്ടികളുടെ ക്രിയാത്മകമായ ചിന്തകൾക്ക് പ്രയോജനപ്പെടുന്നതാകണം ചാനലിൽ അപ്‌ലോഡ് ചെയ്യുന്ന കാര്യങ്ങൾ.

ലോക്ക് ഡൗൺ അവധി കഴിഞ്ഞാലും പിന്നീടങ്ങോട്ടു വരാൻ പോകുന്ന അവധിക്കാലത്തും യൂട്യൂബ് ചാനൽ പ്രയോജനപ്പെടുമെന്നാണ് വിദ്യാഭ്യാസവകുപ്പിൻ്റെ വിശ്വാസം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us