മെഗാ ലോക് അദാലത്ത്; ഒരു ദിവസം തീർപ്പാക്കിയ കേസുകളിൽ റെക്കോർഡ്!

ബെംഗളൂരു: കർണാടക സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി രജതജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി(കെഎസ്എൽഎസ്എ) നടത്തുന്ന മെഗാ ലോക് അദാലത്ത്, ശനിയാഴ്ച രാജ്യത്ത് ഇത് വരെ ഒരു ദിവസം തീർപ്പാക്കിയ കേസുകളിൽ ഏറ്റവും കൂടുതൽ കേസുകൾ തീർപ്പാക്കി.

കെഎസ്എൽഎസ്എ എക്സിക്യൂട്ടീവ് ചെയർമാൻ ജസ്റ്റിസ് അരവിന്ദ് കുമാർ ചൊവ്വാഴ്ച പുറത്തുവിട്ട ഡാറ്റപ്രകാരം, 907.65 കോടി രൂപ നഷ്ടപരിഹാരം അടച്ച് 3.88 ലക്ഷം കേസുകൾ തീർപ്പാക്കി. 25.75 കോടി രൂപ പിഴ ഈടാക്കുകയും ചെയ്തു.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

മുമ്പ് നടന്ന മെഗാ ലോക് അദാലത്തുകളിൽ, 2020 സെപ്റ്റംബറിൽ 1,15,938 കേസുകൾ തീർപ്പാക്കുന്നതിൽ നിന്ന് 357.71 കോടി രൂപയും  2020 ഡിസംബറിൽ 2,63,215 കേസുകൾ തീർപ്പാക്കിയതിൽ നിന്ന് 702.16 കോടിയും 3,32,936 കേസുകൾ 2021 മാർച്ചിൽ തീർപ്പാക്കിയതിൽ നിന്ന് 1,033.53 കോടിയും നഷ്ടപരിഹാരം ലഭിച്ചു. 

ഇത്രയും കേസുകൾ തീർപ്പാക്കിക്കൊണ്ട് ലോക് അദാലത്ത് ജഡ്ജിമാരുടെയും ജീവനക്കാരുടെയും ശമ്പളത്തിൽ നിന്ന് 177.94 കോടി രൂപ ലാഭിച്ചു.

9,815 വിവാഹ സംബന്ധമായ  കേസുകൾ എടുക്കുകയും 1,166 എണ്ണം തീർപ്പാക്കുകയും ചെയ്തതായി ജസ്റ്റിസ് കുമാർ പറഞ്ഞു. അവരിൽ 74 ദമ്പതികൾ വീണ്ടും ഒന്നിച്ചു. മൈസൂരു കുടുംബ കോടതിയിൽ ഒരു പ്രത്യേക കേസിൽ, വിവാഹം ഇതിനകം റദ്ദാക്കിയ ദമ്പതികൾ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തിൽ പുനർവിവാഹം ചെയ്യാൻ സമ്മതിച്ചതായി ജസ്റ്റിസ് കുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
[masterslider id="10"]

Related posts