ഐ.പി.സി കർണാടക സ്റ്റേറ്റിന് പുതിയ നേതൃത്വം

ബെംഗളൂരു : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കർണാടക സംസ്ഥാന പ്രസിഡൻ്റായി പാസ്റ്റർ കെ എസ് ജോസഫ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ ജോസ് മാത്യൂ (വൈസ് പ്രസിഡൻ്റ്), ഡോ. പാസ്റ്റർ വർഗീസ് ഫിലിപ്പ് (സെക്രട്ടറി), ബ്രദർ ജോയ് പാപ്പച്ചൻ ( ജോയിൻ്റ് സെക്രട്ടറി), ബ്രദർ  പി.ഒ. ശാമുവേൽ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. എക്സിക്യുട്ടിവ് അംഗങ്ങൾ ഉൾപ്പടെ 30 പേരെ  കൗൺസിൽ അംഗങ്ങളായും തിരഞ്ഞെടുത്തു. ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ ആഗസ്റ്റ് 17-ന് നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ഇലക്ഷൻ കമ്മീഷണർ പാസ്റ്റർ റ്റി…

Read More

കർണാടകയിൽ ഇന്ന് 1432 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1432 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1538 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.80%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1538 ആകെ ഡിസ്ചാര്‍ജ് : 2876377 ഇന്നത്തെ കേസുകള്‍ : 1432 ആകെ ആക്റ്റീവ് കേസുകള്‍ : 21133 ഇന്ന് കോവിഡ് മരണം : 27 ആകെ കോവിഡ് മരണം : 37088 ആകെ പോസിറ്റീവ് കേസുകള്‍ : 2934624 ഇന്നത്തെ പരിശോധനകൾ…

Read More

അഫ്ഗാൻ വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകും; ആഭ്യന്തരമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് വിദ്യാഭാസ സംബന്ധമായി എത്തിയിട്ടുള്ള മുഴുവൻ അഫ്ഗാൻ വിദ്യാർഥികൾക്കും ആവശ്യമായ എല്ലാ സഹായങ്ങളും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര ഉറപ്പു നൽകി. അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതോടെനഗരത്തിൽ പഠിക്കുന്ന അഫ്ഗാനി വിദ്യാർഥികൾ ആശങ്കയിലായതിനാലാണ് മന്ത്രി ഈ ഉറപ്പ് നൽകിയത്. അഫ്ഗാനിസ്താനിൽ നിലവിൽ നടക്കുന്ന രാഷ്ട്രീയമാറ്റങ്ങളുടെ കാണത്താൽ കർണാടകത്തിൽ കഴിയുന്ന അഫ്ഗാനി വിദ്യാർഥികൾക്ക് സർക്കാർ എല്ലാ വിധ സഹായങ്ങളും നൽകും. വിസാ കാലാവധി നീട്ടുന്നതുൾപ്പടെയുള്ള പ്രശ്നങ്ങൾ കേന്ദ്രസർക്കാരുമായി സംസാരിച്ച് പരിഹരിക്കുംമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കർണാടകയിൽ വിദ്യാർഥികളുൾപ്പെടെ ഏകദേശം 300 ഓളം അഫ്ഗാനി സ്വദേശികൾ താമസിക്കുന്നുണ്ട്…

Read More

കേരളത്തിൽ ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 19,296 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം 925, പത്തനംതിട്ട 818, വയനാട് 729, കാസര്‍ഗോഡ് 509, ഇടുക്കി 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,768 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

ന്യുമോണിയ വാക്സിൻ ആരോഗ്യ കേന്ദ്രങ്ങളിൽ ഉടൻ ലഭ്യമാകും; ബിബിഎംപി

ബെംഗളൂരു: ഇന്ത്യയുടെ യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിന്റെ (യുഐപി) ഭാഗമായി ഏറ്റവും ചെലവേറിയ വാക്സിൻ ആയ ന്യൂമോകോക്കൽ കോണഗേറ്റ് വാക്സിൻ (പിസിവി) സെപ്റ്റംബർ മുതൽ പ്രാദേശിക ബി ബി എം പി ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാകും. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഓരോ മാസവും 15,400 ഡോസുകൾ നൽകാൻ ലക്ഷ്യമിട്ടിട്ടുണ്ട്. കുഞ്ഞുങ്ങൾക്കാണ് ഈ വാക്‌സിൻ നൽകുന്നത്. നഗരത്തിൽ ഓരോ വർഷവും 1.2 ലക്ഷം ജനനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കുട്ടികളിൽ ന്യുമോകോക്കൽ ന്യുമോണിയ, മെനിഞ്ചൈറ്റിസ് (ബ്രെയിൻ ഫീവർ) എന്നിവ തടയുന്ന ഈ വാക്സിൻ നഗരമേഖലയിലെ പ്രമുഖർ മാത്രമാണ് ഇതുവരെ സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ നിന്നും…

Read More

ഉദ്യാന നഗരിയിൽ മലയാളികളുടെ പ്രിയ ഷെഫ് സുരേഷ് പിള്ളെ തയ്യാറാക്കിയ ഓണസദ്യ ആസ്വദിക്കാൻ കിടിലൻ അവസരം. അതും സൗജന്യമായി.

ബെംഗളൂരു: 5 വർഷമായി ബെംഗളൂരു മലയാളികളുടെ രസക്കൂട്ടുകൾ വ്യക്തമായി പകർന്നു നൽകുന്ന ബെംഗളൂരു വാർത്തയും ആഗോള മലയാളികളുടെ രുചിക്കൂട്ടുകൾ കൃത്യമായി അറിയുന്ന “ഷെഫ് സുരേഷ് പിള്ളെ”യും ചേർന്നു നടത്തുന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കുക. വിജയികളാകുന്ന 2 ജോഡി പേർക്ക് വൈറ്റ് ഫീൽഡിൽ ഫിനിക്സ് മാളിനടുത്തുള്ള”ഷെഫ് പിള്ളെ”റസ്റ്റോറൻ്റിൽ നിന്ന് രുചികരമായ മലയാളത്തനതു രുചിയോടെയുള്ള ” കൊയിലോൺ സദ്യ”…. #bengaluruvartha_chefpillai_photocontest മൽസരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. കേരളത്തനിമയുള്ള വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് നിങ്ങളുടെ ഒറ്റക്കോ കുടുംബത്തിനൊപ്പമോ സുഹൃത്തുക്കൾക്ക് ഒപ്പമോ ഉളള ഒരു ഫോട്ടോ മുകളിൽ കൊടുത്തിട്ടുള്ള…

Read More

പൂന്തോട്ടത്തിൽ കഞ്ചാവുചെടികൾ നട്ടു പിടിപ്പിച്ചു; പ്രതി ഒളിവിൽ

ബെംഗളൂരു: ദേവനഹള്ളിയിലെ ഒരു പൂന്തോട്ടത്തിൽ പൂക്കൾക്കൊപ്പം നട്ടുപിടിപ്പിച്ച കഞ്ചാവുചെടികൾ ബെംഗളൂരു റൂറൽ പോലീസ് കണ്ടെത്തി നശിപ്പിച്ചു. ദേവനഹള്ളിക്ക് സമീപം അന്നിഘട്ടയിലെ ഒരു സ്വകാര്യ വ്യെക്തിയുടെ കൃഷി സ്ഥലത്തെ പൂന്തോട്ടത്തിൽ ആണ് കഞ്ചാവുചെടികൾ പോലീസ് കണ്ടെത്തിയത്. പോലീസ് എത്തുമെന്ന വിവരം അറിഞ്ഞു സ്ഥലമുടമ അവിടെ നിന്നും കടന്നു കളഞ്ഞു. ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. സംഭവസ്ഥലത്തുനിന്നും പോലീസ് കണ്ടെത്തിയ കഞ്ചാവ് ചെടികളെല്ലാം പൂർണ വളർച്ചയെത്തിയതാണെന്ന് പോലീസ് പറഞ്ഞു. ചെടികൾക്ക് 60 കിലോയോളം തൂക്കമുണ്ട് ഈ ചെടികളിൽ നിന്ന്…

Read More

‘ആരോഗ്യ നന്ദന’; കോവിഡിൽ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാൻ സർക്കാറിന്റെ പുതിയ പദ്ധതി

ബെംഗളൂരു: കോവിഡ് മൂന്നാം തരംഗം പ്രധാനമായും കുട്ടികളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയതോടെ, സംസ്ഥാന ആരോഗ്യ വകുപ്പ് ‘ആരോഗ്യ നന്ദന‘ എന്ന പുതിയ ശിശു പരിശോധനപദ്ധതി ആരംഭിക്കാൻ ഒരുങ്ങുകയാണ്. സംസ്ഥാനത്തെ എല്ലാ കുട്ടികളിലും കോവിഡ് ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതോടൊപ്പം കുറഞ്ഞ പോഷകാഹാര സൂചകങ്ങൾ, പ്രതിരോധശേഷി എന്നിവ കൂടി പരിശോധിക്കുന്നതിനുള്ള ഒരു പുതിയ സംരംഭമാണിത്. മുഖ്യമന്ത്രി ബസ്വരാജ് ബൊമ്മൈ ഒരാഴ്ചയ്ക്കുള്ളിൽ പരിപാടിക്ക് തുടക്കം കുറിക്കുമെന്ന്ആരോഗ്യ ആരോഗ്യ മന്ത്രി ഡോ കെ സുധാകർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. “0-18 പ്രായ പരിധിയിൽപെട്ട 1.5 കോടിയോളം കുട്ടികളാണ് കർണാടകയിൽ ഉള്ളത്. ഈ പദ്ധതി…

Read More

ഇൻഡിഗോ വിമാനങ്ങൾക്ക് യു.എ.ഇ. വിലക്കേർപ്പെടുത്തി

ദുബായ്: കോവിഡ് ചട്ടം ലംഘിച്ചതിനാൽ ഇൻഡിഗോ വിമാനങ്ങൾക്ക് യു.എ.ഇ. ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തി. ഇന്ത്യയിലെ വിമാനത്താവളത്തിൽ നിന്ന് ആർ.ടി.പി. സി.ആർ. ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബായിയിൽ എത്തിച്ചതിനാണ് നടപടി. 48 മണിക്കൂറിനിടെയുള്ള പി.സി.ആർ. ടെസ്റ്റിന് പുറമേ വിമാനത്താവളത്തിൽ നിന്ന് റാപിഡ് പി.സി.ആർ. ടെസ്റ്റ് കൂടി വേണം എന്നാണ് യു.എ.ഇയുടെ ചട്ടം. വിലക്ക് വന്നതോടെ ഇൻഡിഗോ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ യാത്ര പ്രതിസന്ധിയിലായി.

Read More

കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞിട്ടും സംസ്ഥാനത്ത് മ്യൂക്കോർമൈക്കോസിസ് കേസുകൾ വർദ്ധിക്കുന്നു

ബെംഗളൂരു: പുതിയ കോവിഡ് 19 കേസുകളുടെ എണ്ണത്തിൽ ഇടിവ് ഉണ്ടായിരുന്നിട്ടും, സംസ്ഥാനത്ത്  കോവിഡിന് ശേഷമുള്ള നിരവധി മ്യൂക്കോർമൈക്കോസിസ് എന്ന ബ്ലാക്ക് ഫങ്കസ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത് തുടരുന്നു. ജൂലൈ 22 മുതൽ ഓഗസ്റ്റ് 7 വരെ 156 കേസുകളും 59 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക വിവരങ്ങൾ പ്രകാരം ഓഗസ്റ്റ് 7 ന് സംസ്ഥാനത്ത് മൊത്തം 3,718 കേസുകൾ ഉണ്ടായിരുന്നു, അതിൽ 51.5% കേസുകൾ (1,917 ആളുകൾ) ഇപ്പോഴും ചികിത്സയിലാണ്, 9.89 ശതമാനം അല്ലെങ്കിൽ 368 പേർ അടുത്തിടെ ടിഷ്യു നെക്രോസിസിന് കാരണമാകുന്ന സങ്കീർണത മൂലം മരിച്ചു. ഈ…

Read More
Click Here to Follow Us