നഗരത്തിലെ സെലിബ്രറ്റികളുടെ വീടുകളിൽ പോലീസിന്റെ മിന്നൽ റൈഡ്

ബെംഗളൂരു: നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള നൈജീരിയൻ പൗരന്മാർ ഉൾപ്പെട്ട മയക്കുമരുന്ന് സംഘം അറസ്റ്റിലായതോടു കൂടി ബെംഗളൂരു നഗരത്തിലെ പല സെലിബ്രേറ്റികളുടെ വീടുകളിലും ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ പോലീസ് ഇന്ന് രവിലെ ഒരേസമയം റെയ്ഡ് നടത്തുകയും ഇവരുടെ വീടുകളിൽ നിന്ന് നിരോധിച്ച ലഹരി വസ്തുക്കൾ കണ്ടെത്തുകയും ചെയ്തു. പ്രമുഖ നടി സോണിയ അഗർവാൾ, ഡിജെ വച്ചൻ ചിന്നപ്പ, സംരംഭകനായ ഭരത് എന്നിവരുടെ വീടുകളിലും പോലീസ് റൈഡ് നടത്തി. പോലീസ് റിപോർട്ടുകൾ പ്രകാരം പല സെലിബ്രിറ്റികളും ഏതാനും ദിവസങ്ങൾക്ക് മുമ്പ് മയക്കുമരുന്ന് കടത്തൽ കേസിൽ അറസ്റ്റിലായ നൈജീരിയൻ…

Read More

പൂന്തോട്ടത്തിൽ കഞ്ചാവുചെടികൾ നട്ടു പിടിപ്പിച്ചു; പ്രതി ഒളിവിൽ

ബെംഗളൂരു: ദേവനഹള്ളിയിലെ ഒരു പൂന്തോട്ടത്തിൽ പൂക്കൾക്കൊപ്പം നട്ടുപിടിപ്പിച്ച കഞ്ചാവുചെടികൾ ബെംഗളൂരു റൂറൽ പോലീസ് കണ്ടെത്തി നശിപ്പിച്ചു. ദേവനഹള്ളിക്ക് സമീപം അന്നിഘട്ടയിലെ ഒരു സ്വകാര്യ വ്യെക്തിയുടെ കൃഷി സ്ഥലത്തെ പൂന്തോട്ടത്തിൽ ആണ് കഞ്ചാവുചെടികൾ പോലീസ് കണ്ടെത്തിയത്. പോലീസ് എത്തുമെന്ന വിവരം അറിഞ്ഞു സ്ഥലമുടമ അവിടെ നിന്നും കടന്നു കളഞ്ഞു. ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. സംഭവസ്ഥലത്തുനിന്നും പോലീസ് കണ്ടെത്തിയ കഞ്ചാവ് ചെടികളെല്ലാം പൂർണ വളർച്ചയെത്തിയതാണെന്ന് പോലീസ് പറഞ്ഞു. ചെടികൾക്ക് 60 കിലോയോളം തൂക്കമുണ്ട് ഈ ചെടികളിൽ നിന്ന്…

Read More

നഗരത്തിൽ വൻ ലഹരി വസ്തു വേട്ട;വിദേശികൾ അറസ്റ്റിൽ..

ബെംഗളൂരു: യാതൊരു വ്യെക്തമായ രേഖകളുമില്ലാതെ നഗരത്തിൽ താമസിച്ചതിന് കർണാടക പോലീസിന്റെ കേന്ദ്ര ക്രൈംബ്രാഞ്ച് (സിസിബി) 38 വിദേശികൾക്കെതിരെ ഇന്ന് കേസെടുത്തു. നഗരത്തിലുടനീളം 65 വീടുകളിൽ തിരച്ചിൽ നടത്തിയതായി ജോയിന്റ് കമ്മീഷണർ (ക്രൈം) സന്ദീപ് പാട്ടീൽ പറഞ്ഞു. “ചില വിദേശികളുടെ വസതികളിൽ നിന്ന് 90 എക്സ്റ്റസി ഗുളികകളും, കഞ്ചാവും ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തി. വിദേശി നിയമം, എൻ‌ഡി‌പി‌എസ് (മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ കൈവശം വെക്കുക) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത്…

Read More
Click Here to Follow Us