‘ആരോഗ്യ നന്ദന’; കോവിഡിൽ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാൻ സർക്കാറിന്റെ പുതിയ പദ്ധതി

ബെംഗളൂരു: കോവിഡ് മൂന്നാം തരംഗം പ്രധാനമായും കുട്ടികളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയതോടെ, സംസ്ഥാന ആരോഗ്യ വകുപ്പ്ആരോഗ്യ നന്ദനഎന്ന പുതിയ ശിശു പരിശോധനപദ്ധതി ആരംഭിക്കാൻ ഒരുങ്ങുകയാണ്.

സംസ്ഥാനത്തെ എല്ലാ കുട്ടികളിലും കോവിഡ് ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതോടൊപ്പം കുറഞ്ഞ പോഷകാഹാര സൂചകങ്ങൾ, പ്രതിരോധശേഷി എന്നിവ കൂടി പരിശോധിക്കുന്നതിനുള്ള ഒരു പുതിയ സംരംഭമാണിത്. മുഖ്യമന്ത്രി ബസ്വരാജ് ബൊമ്മൈ ഒരാഴ്ചയ്ക്കുള്ളിൽ പരിപാടിക്ക് തുടക്കം കുറിക്കുമെന്ന്ആരോഗ്യ ആരോഗ്യ മന്ത്രി ഡോ കെ സുധാകർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

“0-18 പ്രായ പരിധിയിൽപെട്ട 1.5 കോടിയോളം കുട്ടികളാണ് കർണാടകയിൽ ഉള്ളത്. പദ്ധതി പ്രകാരം എല്ലാ കുട്ടികളും ആരോഗ്യ പരിശോധനയ്ക്ക് വിധേയരാകും. പോഷകാഹാരക്കുറവ്, പ്രതിരോധശേഷിക്കുറവ്, മറ്റ് രോഗങ്ങൾ എന്നിവയുള്ള കുട്ടികളെ കണ്ടെത്തും കൂടാതെ വനിതാ ശിശുക്ഷേമ വകുപ്പുമായി ഏകോപിപ്പിച്ച്, കുട്ടികൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കും. കുട്ടികളുടെ ആരോഗ്യം നിരീക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കും,” എന്ന് മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!
[masterslider id="10"]

Related posts