ഉദ്യാന നഗരിയിൽ മലയാളികളുടെ പ്രിയ ഷെഫ് സുരേഷ് പിള്ളെ തയ്യാറാക്കിയ ഓണസദ്യ ആസ്വദിക്കാൻ കിടിലൻ അവസരം. അതും സൗജന്യമായി.

ബെംഗളൂരു: 5 വർഷമായി ബെംഗളൂരു മലയാളികളുടെ രസക്കൂട്ടുകൾ വ്യക്തമായി പകർന്നു നൽകുന്ന ബെംഗളൂരു വാർത്തയും ആഗോള മലയാളികളുടെ രുചിക്കൂട്ടുകൾ കൃത്യമായി അറിയുന്ന “ഷെഫ് സുരേഷ് പിള്ളെ”യും ചേർന്നു നടത്തുന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കുക.

വിജയികളാകുന്ന 2 ജോഡി പേർക്ക് വൈറ്റ് ഫീൽഡിൽ ഫിനിക്സ് മാളിനടുത്തുള്ള”ഷെഫ് പിള്ളെ”റസ്റ്റോറൻ്റിൽ നിന്ന് രുചികരമായ മലയാളത്തനതു രുചിയോടെയുള്ള ” കൊയിലോൺ സദ്യ”….

#bengaluruvartha_chefpillai_photocontest

മൽസരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.

  • കേരളത്തനിമയുള്ള വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് നിങ്ങളുടെ ഒറ്റക്കോ കുടുംബത്തിനൊപ്പമോ സുഹൃത്തുക്കൾക്ക് ഒപ്പമോ ഉളള ഒരു ഫോട്ടോ മുകളിൽ കൊടുത്തിട്ടുള്ള ഹാഷ്ടാഗ് ഉപയോഗിച്ച് നിങ്ങളുടെ തന്നെ ഫേസ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്യുക.
  • ഞങ്ങളുടെ ജൂറി തെരഞ്ഞെടുക്കുന്ന 2 ജോഡി പേരെ വിജയികളായി പ്രഖ്യാപിക്കും.
  • സൂക്ഷിക്കുക ഹാഷ് ടാഗിൽ തെറ്റ് വരുത്തിയാൽ മൽസര പരിധിയിൽ ഉൾപ്പെടില്ല.
  • ഈ മത്സരം ഇന്ന് മുതൽ 21 /08/2021 ഉച്ചക്ക് 3 മണി വരെ ആയിരിക്കും ഉണ്ടാകുക.
  • 21 ന് തിരുവോണ ദിനത്തിൽ ഉച്ച കഴിഞ്ഞു മത്സര വിജയികളെ പ്രഖ്യാപിക്കും. വിജയികളായി തിരഞ്ഞെടുക്കുന്ന 2 പേർക്ക് ബെംഗളൂരുവിൽ ആരംഭിച്ച “ഷെഫ് പിള്ളെ” റെസ്റ്റോറൻ്റിൽ നിന്നും 22/08/2021 അവിട്ടം ദിനത്തിൽ 2 ജോഡി പേർക്ക് ഓണ സദ്യ (ഒരു വിജയിക്ക് 2 സദ്യ എന്ന രീതിയിൽ ) ഷെഫ് പിള്ളയുടെ കയ്യിൽ നിന്നും നേരിട്ട് ലഭിക്കും.
  • കോവിഡ് സാഹചര്യമായതു കൊണ്ട് തന്നെ ടേക്ക് എവേ സൗകര്യം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

NB :

  1. ഈ മത്സരത്തിൽ പങ്കെടുക്കുന്നവർ നിലവിൽ നഗരത്തിൽ ഉള്ളവരായിരിക്കണം. വിജയി ആയി തിരഞ്ഞെടുക്കുന്ന ആൾ നേരിട്ടു വന്നു വേണം സമ്മാനമായ ഓണസദ്യ കൈപ്പറ്റാൻ.
  2. യാതൊരു കാരണവശാലും വിജയിയുടെ സുഹൃത്തുക്കൾക്കോ, വിജയി നിർദ്ദേശിക്കുന്ന ആളുകൾക്കോ സമ്മാനം കൈമാറുന്നതല്ല.
  3. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
  4. അനുകൂലമല്ലാത്ത സാഹചര്യത്തിൽ ഏത് സമയത്തും മുന്നറിയിപ്പില്ലാതെ മൽസരം ഭാഗികമായോ പൂർണമായോ നിർത്തി വക്കാനോ,മാറ്റി വക്കാനോ ഉള്ള അധികാരം സംഘാടകരിൽ നിക്ഷിപ്തമാണ്.
  5. അപ്പൊ ഹാഷ്ടാഗ് മറക്കണ്ട #bengaluruvartha_chefpillai_photocontest
  6. നിങ്ങൾ ഇടുന്ന പോസ്റ്റിന്റെ ഒരു സ്ക്രീൻഷോട്ട് പോസ്റ്റ് ഇട്ട ഉടൻ തന്നെ +91 9742358885 എന്ന നമ്പറിൽ അയക്കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us