ന്യുമോണിയ വാക്സിൻ ആരോഗ്യ കേന്ദ്രങ്ങളിൽ ഉടൻ ലഭ്യമാകും; ബിബിഎംപി

ബെംഗളൂരു: ഇന്ത്യയുടെ യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിന്റെ (യുഐപി) ഭാഗമായി ഏറ്റവും ചെലവേറിയ വാക്സിൻ ആയ ന്യൂമോകോക്കൽ കോണഗേറ്റ് വാക്സിൻ (പിസിവി) സെപ്റ്റംബർ മുതൽ പ്രാദേശിക ബി ബി എം പി ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാകും.

ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഓരോ മാസവും 15,400 ഡോസുകൾ നൽകാൻ ലക്ഷ്യമിട്ടിട്ടുണ്ട്. കുഞ്ഞുങ്ങൾക്കാണ് വാക്‌സിൻ നൽകുന്നത്.

  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!

നഗരത്തിൽ ഓരോ വർഷവും 1.2 ലക്ഷം ജനനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കുട്ടികളിൽ ന്യുമോകോക്കൽ ന്യുമോണിയ, മെനിഞ്ചൈറ്റിസ് (ബ്രെയിൻ ഫീവർ) എന്നിവ തടയുന്ന വാക്സിൻ നഗരമേഖലയിലെ പ്രമുഖർ മാത്രമാണ് ഇതുവരെ സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ നിന്നും ആയിരക്കണക്കിന് രൂപ നൽകി അവരുടെ കുഞ്ഞുങ്ങൾക്ക് എടുത്തിരുന്നത്.

ഒരു സ്വകാര്യ ആശുപത്രിയിൽ ഒരു കുട്ടിക്ക് വാക്‌സിൻ മൂന്ന് ഡോസ് ലഭിക്കണമെങ്കിൽ, ഓരോ ഡോസിനും1,495 മുതൽ 3,801 രൂപ വരെയും മൂന്ന് ഡോസുകൾക്കും കൂടി 4,485 മുതൽ 11,403 രൂപ വരെ വിലവരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
[masterslider id="10"]

Related posts