2 ദിവസത്തിനകം ഡീലിമിറ്റേഷൻ റിപ്പോർട്ട് ബിബിഎംപി സർക്കാരിന് സമർപ്പിക്കും

ബെംഗളൂരു : ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പരിധിയിലെ 243 വാർഡുകളുടെ അതിർത്തി നിർണയിക്കുന്നതിനായി രൂപീകരിച്ച ഡീലിമിറ്റേഷൻ കമ്മിറ്റി രണ്ട് ദിവസത്തിനുള്ളിൽ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സർക്കാരിന്റെ അനുമതി ലഭിച്ചാൽ കരട് ഡീലിമിറ്റേഷൻ റിപ്പോർട്ട് പരസ്യപ്പെടുത്തുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണറും കമ്മിറ്റി ചെയർമാനുമായ തുഷാർ ഗിരിനാഥ് പറഞ്ഞു.

  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ

ഡീലിമിറ്റേഷൻ നടപടികളും സംവരണ പട്ടികയും പൂർത്തിയാക്കാൻ സുപ്രീം കോടതി എട്ടാഴ്ചത്തെ സമയം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ അഭിപ്രായങ്ങളും എതിർപ്പുകളും ക്ഷണിച്ചുകൊണ്ട് ഡീലിമിറ്റേഷൻ റിപ്പോർട്ട് രണ്ടാഴ്ചത്തേക്ക് പ്രസിദ്ധീകരിക്കും. റിപ്പോർട്ടിന് അന്തിമരൂപം നൽകാൻ ഒരാഴ്‌ച കൂടി വേണം,” അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts