മകൾക്ക് സംക്രാന്തി സമ്മാനം നൽകാൻ എത്തിയ അമ്മയെ മരുമകൻ കുത്തി കൊന്നു

ബെംഗളൂരു: മകരസംക്രാന്തി ദിനത്തിൽ മകൾക്ക് സമ്മാനം നൽകാൻ എത്തിയ അമ്മായിയമ്മയെ മരുമകൻ (മകളുടെ ഭർത്താവ്) കൊലപ്പെടുത്തി.

ബെലഗാവി നഗരത്തിലെ ഖസ്ബാഗിലാണ് സംഭവമുണ്ടായത് . ബെൽഗാം കല്യാൺ നഗർ സ്വദേശിയായ രേണുക ശ്രീധര പദമുകി (43) ആണ് കൊല്ലപ്പെട്ടത്. മല്ലപ്രഭ നഗറിലെ ശുഭം ദത്ത ബിർജെ (24) ആണ് കൊലപാതകം നടത്തിയത്.

മകൾ ഛായയ്ക്കും മരുമകൻ ശുഭമിനുമൊപ്പം ഗല്ലിയിലെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. 7 മാസം മുമ്പാണ് വിവാഹം കഴിഞ്ഞത്. മകരസംക്രാന്തി ദിനത്തിൽ മകൾക്ക് എള്ള് ശർക്കരയുമായി സംക്രാന്തി നൽകാൻ അമ്മ വീട്ടിലെത്തിയാതായിരുന്നു.

  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"

എന്നാൽ പണം നൽകാത്തതിനാൽ മകളുടെ ഭർത്താവ് അമ്മായിയമ്മയെ കത്തികൊണ്ട് കൊലപ്പെടുതുകയായിരുന്നു. പണം നൽകണമെന്നാവശ്യപ്പെട്ട് ഇയാൾ ഭാര്യയെ പീഡിപ്പിക്കുകയായിരുന്നു.

ഇതോടെ വീട്ടിലെത്തിയ അമ്മായിയമ്മയോട് പണം നൽകാൻ ആവശ്യപ്പെട്ടു. ഇത്തവണ പണം തരില്ലെന്ന് പറഞ്ഞതോടെ സംസാരം മൂർച്ഛിക്കുകയും പ്രതി പെട്ടെന്ന് അമ്മായിയമ്മയെ കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ രേണുക കടുത്ത രക്തസ്രാവത്തെ തുടർന്ന് വീട്ടിൽ വെച്ച് തന്നെ മരിച്ചു.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഡിസിപി രോഹൻ ജഗദീഷ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ബെൽഗാം ബിംസ് മോർച്ചറിയിലേക്ക് അയച്ചു. പ്രതിയായ ശുഭം ബിർജെയും മാതാപിതാക്കളെയും ഷഹാപൂർ പോലീസ് സ്‌റ്റേഷൻ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
[masterslider id="10"]

Related posts