ഇനിഅധികം കാത്തുനില്‍ക്കണ്ട; ബെംഗളൂരു ഉള്‍പ്പെടെ ഏഴ് വിമാനത്താവളങ്ങളില്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ പ്രോഗ്രാം

ഡല്‍ഹി: ബെംഗളൂരു ഉള്‍പ്പെടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നാളെ മുതല്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ പ്രോഗ്രാം.

വിദേശയാത്രകളില്‍ യാത്രക്കാരുടെ കാത്തുനില്‍പ്പ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.

മുംബൈ, ചെന്നൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങള്‍ക്കൊപ്പം പ്രധാനപ്പെട്ട് നാല് വിമാനത്താവളങ്ങളിലും ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ നടപ്പിലാകും.

മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, കൊച്ചി, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ് വിമാനത്താവളങ്ങളില്‍ ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍’- ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം (എഫ്ടിഐ-ടിടിപി) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം ചെയ്യും.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

2024 ജൂണ്‍ 22 ന് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ -3 ല്‍ നിന്ന് ആഭ്യന്തര മന്ത്രി എഫ്ടിഐ-ടിടിപി ഉദ്ഘാടനം ചെയ്തിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ, ‘വിക്ഷിത് ഭാരത്’@2047എന്ന പദ്ധതിക്ക് കീഴിലുള്ള ഒരു സുപ്രധാന സംരംഭമാണ് ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ – ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം’.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

യാത്രക്കാര്‍ക്ക് ലോകോത്തര ഇമിഗ്രേഷന്‍ സൗകര്യങ്ങള്‍ നല്‍കുക, അന്താരാഷ്ട്ര യാത്ര സുഗമവും സുരക്ഷിതവുമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം,’ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു
[masterslider id="10"]

Related posts