‘പെൺകുട്ടികൾക്ക് പഞ്ഞമില്ലാത്തപ്പോൾ രാഹുൽ ഗാന്ധി 50കാരിക്ക് ഫ്ലയിങ് കിസ് കൊടുക്കേണ്ട കാര്യമുണ്ടോ?’ വിവാദത്തിൽ കുടുങ്ങി കോൺഗ്രസ്‌ എം.എൽ.എ.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫ്ലയിംഗ് കിസ് നൽകിയെന്ന ബി.ജെ.പി എം.പി സ്മൃതി ഇറാന്റെ ആരോപണത്തിൽ പ്രതികരിച്ച് എം.എൽ.എ. ബിഹാറിലെ ഹിസ്വ മണ്ഡലത്തിൽനിന്നുള്ള നീതു സിങ് എം.എൽ.എ.യുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായത്.

പെൺകുട്ടികൾക്ക് പഞ്ഞമില്ലാത്തപ്പോൾ രാഹുൽ ഗാന്ധി 50കാരിക്ക് ഫ്ലയിങ് കിസ് കൊടുക്കേണ്ട കാര്യമുണ്ടോ എന്നായിരുന്നു ഇവരുടെ ചോദ്യം.

ഫ്ലയിങ് കിസ് വിവാദം രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ മോശമാക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണെന്നും അവർ ആരോപിച്ചു.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

‘ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിക്ക് പെൺകുട്ടികൾക്ക് ക്ഷാമമില്ല. ഒരു ഫ്ലയിങ് കിസ് നൽകണമെങ്കിൽ, എന്തിനാണ് സ്മൃതി ഇറാനിയെപ്പോലുള്ള 50 വയസ്സുള്ള വയോധികക്ക്. രാഹുൽ ഗാന്ധിക്കെതിരായ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്’, നീതു സിങ് പറഞ്ഞു.

സഭയിൽ സ്മൃതി ഇറാനി ഉയർത്തിയ ഫ്ലയിങ് കിസ് ആരോപണം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

‘മിസ്റ്റർ സ്പീക്കർ, ഞാനൊരു എതിർപ്പ് ഉന്നയിക്കുന്നു. എനിക്ക് മുമ്പ് സംസാരിച്ചയാൾ ഒരു മോശം അടയാളം കാണിച്ചു.

പാർലമെന്റിലെ വനിത അംഗത്തിന് നേരെ ഒരു സ്ത്രീവിരുദ്ധന് മാത്രമേ ഫ്ലയിങ് കിസ് നൽകാനാകൂ.

  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി

ഇത്തരം മോശം പ്രവൃത്തി പാർലമെന്റിന്റെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ല. അതാ കുടുംബത്തിന്റെ സംസ്‌കാരമാണ്’ എന്നായിരുന്നു അവരുടെ വാക്കുകൾ.

അതേസമയം, പാർലമെന്റിൽ രാഹുൽ ഗാന്ധി ഫ്ലയിങ് കിസ് നൽകിയത് താൻ കണ്ടില്ലെന്ന് നടിയും ബി.ജെ.പി എം.പിയുമായ ഹേമമാലിനി പ്രതികരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
[masterslider id="10"]

Related posts