നമ്മ ക്ലിനിക്കുകൾ ഇനി രാത്രി എട്ടുമണിവരെ പ്രവർത്തിക്കും 

ബെംഗളൂരു : നഗരത്തിലെ നമ്മ ക്ലിനിക്കുകൾ ‘ഈവനിങ് ക്ലിനിക്കു’കളായി മാറുന്നു.

ഉച്ചയ്ക്ക് 12 മുതൽ രാത്രി എട്ടുമണിവരെ പ്രവർത്തിപ്പിക്കാനാണ് തീരുമാനം.

രാവിലെ ജോലിക്കുപോകുന്നവർക്ക് ചികിത്സാസൗകര്യം ഉറപ്പുവരുത്തുന്നതിനാണിത്.

ജോലികഴിഞ്ഞ് വൈകീട്ട് തിരിച്ചെത്തുന്നവർക്ക് ക്ലിനിക്കുകളിൽ ചികിത്സ തേടാനാകും.

മൊത്തം 415 നമ്മ ക്ലിനിക്കുകളാണ് നഗരത്തിലുള്ളത്.

ഇതിൽ നാലിലൊന്ന് ക്ലിനിക്കുകളിൽ ആദ്യഘട്ടമായി സമയമാറ്റം നടപ്പാക്കും.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

ഇത് വിജയകരമായാൽ മുഴുവൻ ക്ലിനിക്കുകളിലേക്കും വ്യാപിപ്പിക്കും.

ഇതിന്റെ നടപടികൾക്ക് ആരോഗ്യവകുപ്പ് തുടക്കമിട്ടു.

നിലവിൽ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12.30 വരെയും ഉച്ചതിരിഞ്ഞ് രണ്ട് മുതൽ വൈകീട്ട് 4.30 വരെയാണ് പ്രവർത്തനസമയം.

സമയമാറ്റം നടപ്പാക്കുമ്പോൾ രണ്ട് ഷിഫ്റ്റായി പ്രവർത്തിക്കാൻ മാത്രം ഡോക്ടർമാരില്ലാത്തത് പ്രശ്നം സൃഷ്ടിക്കും.

അതിനാൽ ഉച്ചവരെ ലബോറട്ടറി സൗകര്യം മാത്രമേ ക്ലിനിക്കുകളിലുണ്ടാകൂ.

  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
[masterslider id="10"]

Related posts