ചിന്നസ്വാമി സ്റ്റേഡിയ ദുരന്തം; തടഞ്ഞുവെച്ച റിപ്പോർട്ടിൻ്റെ പകർപ്പ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന് കൈമാറാൻ സർക്കാറിനോട് ഹൈക്കോടതി

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തിൻ്റെ തൽസ്ഥിതി റിപ്പോർട്ടിൻ്റെ പകർപ്പ് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഡി‌.എൻ.‌എ എന്റർടൈൻമെന്റ് നെറ്റ്‌വർക്കുകൾ എന്നിവയ്ക്ക് നൽകാൻ സംസ്ഥാന സർക്കാറിനോട് നിർദേശിച്ച് കർണാടക ഹൈകോടതി.

ഒരു തരത്തിലുള്ള ന്യായീകരണവും നടത്തി റിപ്പോർട്ട് തടഞ്ഞുവെക്കുന്നതിനുള്ള അധികാരം സംസ്ഥാനത്തിനില്ലെന്നും സർക്കാർ ഉന്നയിക്കുന്ന ഒരു വാദവും ഈ കേസിൽ ബാധകമല്ലെന്നും കോടതി പറഞ്ഞു.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

തിക്കിലും തിരക്കിലും പെട്ടതിനെക്കുറിച്ച് സ്വമേധയാ ഉള്ള പൊതുതാൽപര്യ കേസിൽ ഉൾപ്പെട്ട കക്ഷികൾക്ക് റിപ്പോർട്ട് പരിശോധിക്കാൻ അവസരം നൽകണമോ എന്ന് തീരുമാനിക്കുന്നതിനിടെയാണ് കോടതി പ്രധാനപ്പെട്ട ഈ നിരീക്ഷണം നടത്തിയതും സർക്കാരിന് നിർദേശം നൽകിയതും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts