ശുചിമുറിയിലിരുന്ന് കോടതി നടപടികളിൽ പങ്കെടുത്തു; യുവാവിന് ഒരു ലക്ഷം രൂപ പിഴ വിധിച്ച് ഗുജറാത്ത് ഹൈകോടതി

അഹമ്മദാബാദ്: വീഡിയോ കോൺഫറൻസ് വഴി ശുചിമുറിയിലിരുന്ന് കോടതി നടപടികളിൽ പങ്കെടുത്തയാൾക്ക് ഒരു ലക്ഷം രൂപ പിഴ.

ഗുജറാത്ത് ഹൈകോടതിയുടേതാണ് വിധി. ജസ്റ്റിസ് എ.എസ് സുപേഹിയ, ജസ്റ്റിസ് ആർ.ടി വഛാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.

ജൂൺ 20നാണ് സംഭവം. ജസ്റ്റിസ് നിർസാർ ദേശായിയുടെ കോടതിയിലെ നടപടിക്രമങ്ങളിൽ ആരോപണ വിധേയനായ വ്യക്തി കോടതി നടപടികളിൽ ടോയിലറ്റ് സീറ്റിലിരുന്ന് പങ്കെടുത്തതായും 74 മിനിറ്റോളം ഈ പ്രവർത്തി ചെയ്‌തതായും കോടതി നിരീക്ഷിച്ചു.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

കോടതി നടപടികളോട് കാണിച്ച മാന്യതയില്ലാത്ത പെരുമാറ്റ രീതി, ബഹുമാനക്കുറവ് എന്നിവയെല്ലാം ചൂണ്ടിക്കാണ്ടിയാണ് ഒരു ലക്ഷം പിഴ വിധിച്ചത്.

തിങ്കളാഴ്ച കോടതിയിൽ നേരിട്ട് ഹാജരായ സൂറത്ത് സ്വദേശിയോട് അടുത്ത വാദം കേൾക്കലിന് മുൻപായി കോടതി ഒരു ലക്ഷം രൂപ കെട്ടിവെക്കാനാണ് നിർദേശിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു
[masterslider id="10"]

Related posts