ഓട്ടോ നിരക്കും വർധിപ്പിച്ചു! കുറഞ്ഞ ചാർജ് 36 രൂപ !

ബെംഗളൂരു : നഗരത്തിൽ സാധാരണക്കാരന് മുകളിൽ ഉള്ള ഇരുട്ടടി തുടരുന്നു, ആദ്യം വർദ്ധിപ്പിച്ചത് ബസ്ചാർജ് ആയിരുന്നു തുടർന്ന് ഇട്രോ ചാർജുംവർധിപ്പിച്ചു.

പിന്നീട് ബൈക്ക് ടാക്സികളും നിർത്തലാക്കി തുടർന്ന് ഓട്ടോ ചാർജും വർധിപ്പിച്ചിരിക്കുകയാണ് , ആഗസ്റ്റ് ഒന്ന് മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും.

നിലവിൽ ആദ്യത്തെ 2കിലോമീറ്ററിന് 30 രൂപയാണ് നിരക്ക് അത് 36 രൂപയാക്കിയാണ് ഉയർത്തിയിരിക്കുന്നത്.

  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു

തുടർന്നുള്ള ഓരോ കിലോമീറ്ററിനും നിലവിലുള്ള 15 രൂപയിൽ നിന്നും 18 ആക്കി വർദ്ധിപ്പിച്ചിട്ടുണ്ട്.

ഓട്ടോഡ്രൈവർമാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് നിരക്കു വർദ്ധന.

കഴിഞ്ഞ 11 വർഷത്തിനിടക്ക് ഇത് രണ്ടാമത്തെ പ്രാവശ്യമാണ് നിരക്ക് വർദ്ധിപ്പിക്കുന്നത്. മുൻപ് ഓട്ടോ നിരക്ക് വർദ്ധിപ്പിച്ചത് 2011 ൽ ആയിരുന്നു.

അതേസമയം മീറ്റർ ചാർജിൽ ഓടുന്ന ഓട്ടോറിക്ഷകൾ നഗരത്തിൽ കണ്ടെത്താൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം.

ഊബർ , ഓല, നമ്മയാത്രി, റാപ്പിഡോ തുടങ്ങിയ മൊബൈൽ ആപ്പ് അധിഷ്ഠിത സർവീസുകൾ ഇപ്പോഴേ രണ്ടും മൂന്നും ഇരട്ടിയാണ് യാത്രക്കാരിൽ നിന്ന് നിരക്ക് ഈടാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ധനവില വർധനയിൽ വലഞ്ഞ് ജനം; നഗരത്തിലെ പെട്രോൾ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts