ബെംഗളൂരു : വരും ദിവസങ്ങളിൽ ബംഗളൂരുവിലും, കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങളിലും തുടര്‍ച്ചയായ മഴക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെയും കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രത്തിന്റെയും മുന്നറിയിപ്പ്.
മഴയ്ക്ക് പുറമേ ശക്തമായ മഴ, കാറ്റ്, മൂടൽ മഞ്ഞ് എന്നിവയ്ക്കും സാധ്യതയുണ്ട്. വെള്ളിയാഴ്ചവരെ ബംഗളൂരുവിലും പരിസര പ്രദേശങ്ങളിലും മിതമായ മഴക്കും മണിക്കൂറില്‍ 30-50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു.
അതെസമയം കര്‍ണാടകയുടെ തീരപ്രദേശങ്ങളിലും തെക്കന്‍ പ്രവിശ്യകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]