ബംഗളുരുവിൽ കൂട്ടബലാത്സംഗത്തിന് ഇരയായി വിദ്യാർഥിനി ; അധ്യാപകരടക്കം മൂന്നു പേർ അറസ്റ്റിൽ

ബെംഗളൂരു : വിദ്യാർഥിനിയെ സുഹൃത്തിൻ്റെ വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ബംഗളൂരുവിലെ സ്വകാര്യ കോളജിലെ രണ്ട് അധ്യാപകർ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. മംഗളൂരു സ്വദേശികളാണ് പിടിയിലായത്.

ഫിസിക്സ് ലെക്ചററായ നരേന്ദ്ര, ബയോളജി ലെക്ചററായ സന്ദീപ്, ഇവരുടെ സുഹൃത്ത് അനൂപ് എന്നിവരാണ് പ്രതികൾ

നിരവധി തവണ താൻ പീഡനത്തിനിരയായെന്നും പെൺകുട്ടി സംസ്ഥാന വനിതാ കമീഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

പ്രതികൾ പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പീഡന വിഡിയോ ദൃശ്യങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും കാണിച്ച് വിദ്യാർഥിനിയെ ബ്ലാക്ക് മെയിൽ ചെയ്‌തതായും പരാതിയിൽ പറയുന്നു.

പഠനാവശ്യത്തിനുള്ള നോട്ടുകൾ നൽകാമെന്ന് വിശ്വസിപ്പിച്ച് നരേന്ദ്രയാണ് ആദ്യം വിദ്യാർഥിനിയെ ബംഗളൂരുവിലെ അനുവിൻ്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചത്.

നരേന്ദ്രയാണ് പീഡിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങൾ കാണിച്ച് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയത്. സന്ദീപും വിദ്യാർഥിനിയെ പീഡനത്തിനിരയാക്കി. വിദ്യാർഥിനി വീട്ടിൽ എത്തിയ സി.സി.ടി.വി ദൃശ്യങ്ങൾ തൻ്റെ കൈവശം ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് അനൂപ് പീഡിപ്പിച്ചത്.

  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു

പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയും കുട്ടിയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ വനിതാ കമീഷനിൽ പരാതി നൽകുകയും ചെയ്‌തതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
[masterslider id="10"]

Related posts