മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്ക് എതിരെയുള്ള നടപടികള്‍ കര്‍ശനമാക്കി ബെന്ഗളൂരു പോലിസ്,ഹെല്‍മെറ്റ്‌ ഇല്ലാതെ മൂന്നാം തവണ പിടിക്കപ്പെട്ടാല്‍ ലൈസെന്‍സ് താല്‍ക്കാലികമായി റദ്ദാക്കും.

ബെന്ഗളൂരു : മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്ക് എതിരെയുള്ള നടപടികള്‍ കര്‍ശനമാക്കി ബെന്ഗളൂരു പോലിസ്.മദ്യപിച്ചു വാഹന മോടികുന്നവര്‍ ഒറിജിനല്‍ ഡ്രൈവിംഗ് ലൈസെന്‍സ് കാണിച്ചില്ല എങ്കില്‍ അവര്‍ക്ക് എതിരെ കേസ് എടുക്കും.

നഗരത്തില്‍ മദ്യപിച്ചു വാഹനമോടിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനാല്‍ ആണ് കര്‍ശന നടപടിയുമായി ട്രാഫിക് പോലിസ് മുന്നോട്ടുപോകുന്നത്.കഴിഞ്ഞ മൂന്നുമാസമായി നഗരത്തിലെ ചില ഭാഗങ്ങളില്‍ ഈ രീതിയാണ്‌ ട്രാഫിക്‌ പോലിസ് തുടര്‍ന്ന് പോരുന്നത്.മദ്യപിച്ചു വാഹനമോടിക്കുന്നത് മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ വളരെ യധികം വര്‍ധിച്ചിട്ടുണ്ട്.

സാധാരണ മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടിച്ചാല്‍ നല്ലൊരു വിഭാഗം ഡ്രൈവിംഗ് ലൈസെന്‍സ് ന്റെ പകര്‍പ്പ് മാത്രമാണ് പോലീസിനു മുന്‍പില്‍ കാണിക്കാറുള്ളത്,താമസ സ്ഥലത്ത് പോയി ഒറിജിനല്‍ എടുതുവരാം എന്ന് പറഞ്ഞു പോകുന്നവരെ പിന്നെ കണികാണാന്‍ പോലും കിട്ടാറില്ല.ചിലര്‍ ലൈസെന്‍സ് ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ കൈക്കൂലി കൊടുത്തു രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് പതിവൂ.ഇരുച്ചക്രവാഹങ്ങള്‍ ആണ് കൂടുതലും മദ്യപന്മാര്‍ പിടിക്കപ്പെടുന്നത്.

  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം

മദ്യപിച്ചു വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ അപ്പോള്‍ത്തന്നെ പിഴ ഈടാക്കുന്ന സമ്പ്രദായം നിലവിലില്ല.നോട്ടീസ് നല്‍കിയ ശേഷം അതുമായി കോടതിയില്‍ എത്തിയാണ് പിഴ ഒടുക്കുന്നതു.മദ്യപിച്ചു വാഹനം ഓടിച്ചതിന് ശേഷം ഒറിജിനല്‍ ലൈസെന്‍സ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആറുമാസം തടവോ 2000 രൂപ പിഴയോ ആണ് നിലവില്‍ ഉള്ള ശിക്ഷ.

പിടിക്കപ്പെട്ടാല്‍ വാഹനം ഡ്രൈവര്‍ക്ക് കൊണ്ടുപോകാന്‍ കഴിയില്ല,മറ്റേതെങ്കിലും രീതിയില്‍ വീടണയാന്‍ ഉള്ള വഴി നോക്കണം.കുറച്ചു മാസങ്ങളായി ബെന്ഗളൂരു പോലിസ് വാഹന പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.രാത്രിയില്‍ ആണ് കൂടുതലും.രാത്രി സമയത്ത് ഓരോ മുന്നൂറു മീറ്ററിലും 25 പേരെങ്കിലും മദ്യപിച്ചു വാഹനമോടിക്കുന്നതിന് പിടിയിലാകുന്നുണ്ട് എന്നാണ് പോലീസിന്റെ കണക്കു.ചിലര്‍ കൈ കാണിച്ചാലും നിര്‍ത്താതെ പോകുന്നത് പതിവാണ്.

  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം

പരിശോധനക്കയോ ഒരേ സ്ഥലത്ത് മൂന്നില്‍ അധികം പോലീസുകാര്‍ ബ്രീത്ത്‌ അനലയ്സറുമായി നില്‍ക്കുന്നുണ്ട്.ശനി ഞായര്‍ ദിവസങ്ങളിലാണ് പരിശോധന കൂടുതല്‍.സ്കൂള്‍ ബസുകളിലും പരിശോധിക്കുന്നുണ്ട്.അതേസമയം അപകടങ്ങള്‍ കൂടുന്നത് കൊണ്ട് ഹെല്‍മെറ്റ്‌ വേട്ടയും പോലിസ് കര്‍ശന മാകിയിട്ടുണ്ട്.മുന്നില്‍ ഇരിക്കുന്ന ആളില്‍ നിന്ന്ആ യിരം രൂപയും പിന്നില്‍ ഇരിക്കുന്ന ആള്‍ക്ക് 2000 രൂപയും പിഴ ഒടുക്കാന്‍ ആണ് ഇപ്പോള്‍ തീരുമാനം, ഇത് ആദ്യമായി പിടിക്കപ്പെടുന്നവര്‍ക്ക്.ഇതേ വിഷയത്തില്‍ രണ്ടാമത് പിടിക്കപ്പെടുകയാണെങ്കില്‍ വാഹനം ഓടിക്കുന്ന ആളില്‍ നിന്നും 2000 രൂപ ഈടാക്കും.മൂന്നാമത്തെ തവണയും ഹെല്‍മെറ്റ്‌ ഇല്ലാതെ പിടിക്കപ്പെടുകയാണെങ്കില്‍ ഡ്രൈവിംഗ് ലൈസെന്‍സ് മൂന്നുമാസത്തേക്ക് റദ്ദാക്കാന്‍ ആണ് ട്രാഫിക് പോലിസ് ന്റെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമിത വാടക, ഗതാഗതക്കുരുക്ക് ഓർക്കുമ്പോൾ ശപിക്കുമെങ്കിലും പ്രിയം; ബെംഗളൂരുവിനെ വിട്ടുപോകാൻ മടിക്കുന്ന രഹസ്യമെന്ത്? സിലിക്കൺ സിറ്റിയുടെ 'മാജിക്' വിവരിച്ച് യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts