ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയ യുവതി തീവണ്ടിയ്ക്കടിയിൽ കുടുങ്ങി മരിച്ചു 

ബെംഗളൂരു: മകൾക്ക് ഭക്ഷണം വാങ്ങാൻ തീവണ്ടിയിൽ നിന്നിറങ്ങിയ യുവതി തിരിച്ചുകയറുന്നതിനിടെ കാൽവഴുതി ട്രാക്കിൽ വീണുമരിച്ചു.

പശ്ചിമബംഗാൾ സ്വദേശി ഷീതൾ ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ ബൈയപ്പനഹള്ളി സർ എം. വിശ്വേശ്വരായ ടെർമിനലിന്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് യുവതി വീണത്. യുവതിയുടെ മൂന്നു വയസ്സുള്ള മകളും അമ്മയും തീവണ്ടിയിലുണ്ടായിരുന്നു.

കാമാഖ്യ എ.സി. സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിൽ ബെംഗളൂരുവിൽനിന്ന് പശ്ചിമബംഗാളിലെ ന്യൂ അലിപർദൗർ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. തീവണ്ടിയുടെ എ.സി. കോച്ചിൽനിന്ന് മകൾക്ക് ചിപ്സ് വാങ്ങുന്നതിനായി യുവതി പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയെങ്കിലും തീവണ്ടി പുറപ്പെടുന്നതുകണ്ട് വേഗം തിരിച്ചുകയറാൻ ശ്രമിച്ചു.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

ഈ സമയം കാൽവഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻതന്നെ പട്രോളിങ്ങിലുണ്ടായിരുന്ന താൽക്കാലിക പോലീസ് യുവതിയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റി.

യുവതിയുടെ  ഒരു കൈക്ക് മാരകമായി പരിക്കേറ്റിരുന്നു. ആംബുലൻസിൽ ബൗറിങ് ആശുപത്രിയിലെത്തിയെങ്കിലും അധികംതാമസിയാതെ യുവതി മരിച്ചു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ യുവതി അമ്മയുടെ ഫോൺ നമ്പർ നൽകിയിരുന്നെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്
[masterslider id="10"]

Related posts