ബെംഗളൂരു: ഓൺലൈൻ റൈഡിംഗ് ആപ്പുകളായ ഒല, ഊബർ, റാപ്പിഡോ തുടങ്ങിയവയിൽ നിന്നും ഓട്ടോറിക്ഷ ബുക്ക് ചെയ്താൽ ഇനി നിയമനടപടി സ്വീകരിക്കും . സംരംഭകർ അധിക ചാർജ് ഈടാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന പ്രതിഷേധത്തെ തുടർന്ന് കർണാടകയിലെ ഗതാഗത, റോഡ് സുരക്ഷാ വകുപ്പും മൊബിലിറ്റി പ്രതിനിധികളും ഇന്നലെ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഓൺലൈൻ ടാക്സി ആപ്പുകളിൽ നിന്നും ഓട്ടോറിക്ഷ ബുക്ക് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണർ ടി എച്ച് എം കുമാർ അറിയിച്ചു.
എന്തെങ്കിലും കാരണത്താൽ കമ്പനികളുടെ ഉത്തരവ് ലംഘിക്കുകയാണെങ്കിൽ 2016ലെ കർണാടക ഓൺ-ഡിമാൻഡ് ട്രാൻസ്‌പോർട്ടേഷൻ ടെക്‌നോളജി അഗ്രഗേറ്റേഴ്‌സ് റൂൾ പ്രകാരം ഓട്ടോറിക്ഷ കർണാടക രജിസ്‌ട്രേഷൻ അല്ലെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ മാധ്യമങ്ങളോട് പറഞ്ഞു. ഓട്ടോറിക്ഷ സർവീസ് പുനരാരംഭിക്കുന്നതിന് ടാക്സി സംരംഭകർ പുതിയ അപേക്ഷ നൽകണം. അല്ലാത്തപക്ഷം ഒരു വാഹനത്തിന് 5000 രൂപ വീതം പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
ഇതേ തുടർന്ന് ഒക്ടോബർ ആറിന് ഓൺലൈൻ ടാക്സി ആപ്പുകൾക്ക് ഗതാഗത വകുപ്പ് നോട്ടീസ് അയച്ചിരുന്നു. ആരുടെ കൈയിൽ നിന്നും അധിക ചാർജ് ഈടാക്കുന്നതും കുറ്റകരമാണെന്ന് വകുപ്പ് ചൂണ്ടികാട്ടി. സേവനങ്ങൾ നിർത്തലാക്കിയതിനെ കുറിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ട്രാൻസ്‌പോർട്ട് കമ്മിഷണർ സംസാരിച്ചിരുന്നുവെന്നും ലൈസൻസ് ഉപയോഗിക്കാതെ ഒരു കമ്പനിയും പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്നും ട്രാൻസ്‌പോർട്ട് കമ്മീഷ്ണർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. നടപടിയിൽ ഓല, ഔബർ, റാപിഡോ കമ്പനികളുടെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.