വിഷുവിന് നാട്ടിലേക്ക്, ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു

ബെംഗളൂരു: കേരള, കർണാടക ആർടിസി ബസുകളിലെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ഏപ്രിൽ 11,12,13 ദിവസങ്ങളിൽ ആയിരിക്കും ഏറ്റവും തിരക്ക് ഉണ്ടാകാൻ സാധ്യത എന്നതിനാൽ ഏപ്രിൽ 12 നുള്ള ബുക്കിങ് ആണ് ഇപ്പോൾ ആരംഭിച്ചത്. ഏപ്രിൽ 5,6,7 തിയ്യതികളിൽ ആണ് കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്നത്. ഈ ദിവസങ്ങളിൽ കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നിരുന്നു. തത്കാൽ ടിക്കറ്റുകൾ മാത്രമാണ് ബാക്കി ഉള്ളത്. മുൻകൂട്ടി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചാൽ മാത്രമേ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഈ വിഷുവിന് നാട്ടിൽ എത്താൻ സാധിക്കൂളൂ.

Read More

ഓൺലൈൻ ഓട്ടോറിക്ഷ ബുക്ക് ചെയ്താൽ ഇനി നിയമനടപടി

ബെംഗളൂരു: ഓൺലൈൻ റൈഡിംഗ് ആപ്പുകളായ ഒല, ഊബർ, റാപ്പിഡോ തുടങ്ങിയവയിൽ നിന്നും ഓട്ടോറിക്ഷ ബുക്ക് ചെയ്താൽ ഇനി നിയമനടപടി സ്വീകരിക്കും . സംരംഭകർ അധിക ചാർജ് ഈടാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന പ്രതിഷേധത്തെ തുടർന്ന് കർണാടകയിലെ ഗതാഗത, റോഡ് സുരക്ഷാ വകുപ്പും മൊബിലിറ്റി പ്രതിനിധികളും ഇന്നലെ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഓൺലൈൻ ടാക്സി ആപ്പുകളിൽ നിന്നും ഓട്ടോറിക്ഷ ബുക്ക് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണർ ടി എച്ച് എം കുമാർ അറിയിച്ചു. എന്തെങ്കിലും കാരണത്താൽ കമ്പനികളുടെ…

Read More
Click Here to Follow Us