ബെംഗളൂരു : ആർസിബി വിജയാഘോഷത്തെ തുടർന്ന് ചിന്നസ്വാമി സ്‌റ്റേഡിയ ദുരന്തത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ച് കർണാടക സർക്കാർ. പൊലീസ് കമീഷണർ ബി. ദയാനന്ദ, അഡീഷണൽ പൊലീസ് കമീഷണർ വികാസ് കുമാർ വികാസ്, ഡെപ്യൂട്ടി പൊലീസ് കമീഷണർ ശേഖർ എച്ച്. ടെക്കണ്ണവർ എന്നിവരുടെ സസ്‌പെൻഷനാണ് പിൻവലിച്ചത്. ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തതായി സ്ഥിരീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഔദ്യോഗികമായി സർക്കാർ പുറപ്പെടുവിച്ചു. ജൂൺ അഞ്ചിന് ചേർന്ന മന്ത്രി സഭ യോഗത്തിലായിരുന്നു കർണാടക സർക്കാർ അഞ്ച്…
Read MoreTag: chinnaswamy stadium stampede
ചിന്നസ്വാമി സ്റ്റേഡിയ ദുരന്തം; മരിച്ച പെൺകുട്ടിയുടെ ഒരുലക്ഷം രൂപയുടെ ആഭരണങ്ങൾ കാണുന്നില്ലെന്ന് ആരോപണം : പൊലീസിൽ പരാതി നൽകി അമ്മ
ബെംഗളൂരു : ആർസിബി വിജയാഘോഷത്തിനിടെ മരിച്ച പെൺകുട്ടിയുടെ ഒരു ലക്ഷം രൂപ വിലയുള്ള ആഭരണങ്ങൾ കാണാനില്ലെന്ന് പരാതി. പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന് നൽകുമ്പോൾ ആഭരണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മ പൊലീസിൽ പരാതി നൽകിയത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ദിവ്യൻഷി എന്ന കുട്ടിയാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഇവരുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ശരീരത്തിൽ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ മൃതദേഹം കൈമാറിയപ്പോൾ അവ ഇല്ലെന്നും മാതാവ് ആരോപിക്കുന്നു. മൃതദേഹം സൂക്ഷിച്ച മോർച്ചറിയിൽ വെച്ചാകാം ആഭരണങ്ങൾ നഷ്ടമായതെന്നും അമ്മ പറയുന്നു.…
Read Moreചിന്നസ്വാമി സ്റ്റേഡിയ ദുരന്തം; കേസ് സിബിഐയ്ക്ക് വിടണമെന്ന് ബിജെപി
ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ ജീവൻപൊലിഞ്ഞ ദുരന്തത്തെപ്പറ്റിയുള്ള അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ബിജെപി. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷനേതാവ് ആർ. അശോക് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു. ദുരന്തത്തിന് കാരണക്കാരായവരെ കണ്ടെത്തിയാൽ മാത്രമേ ഇരകൾക്ക് നീതിലഭ്യക്കുള്ളുവെന്നും കത്തിൽ ചൂണ്ടിക്കാട്ടി. കർണാടകയുടെ കായികചരിത്രത്തിലെ കറുത്തപാടാണ് ചിന്നസ്വാമി സ്റ്റേഡിയത്തിനു മുൻപിലെ ദുരന്തമെന്നും കത്തിൽ വിമർശനമുണ്ട്. പോലീസുദ്യോഗസ്ഥരുടെ പേരിൽ മാത്രം കുറ്റം ചുമത്തിയത് ശരിയല്ലെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അഭിപ്രായത്തെ മുൻനിർത്തി ദുരന്തത്തിൻ്റെ യഥാർത്ഥ കാരണക്കാർ ആരാണെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണെന്നും കത്തിൽ പറയുന്നു.…
Read Moreചിന്നസ്വാമി സ്റ്റേഡിയ ദുരന്തം; തടഞ്ഞുവെച്ച റിപ്പോർട്ടിൻ്റെ പകർപ്പ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന് കൈമാറാൻ സർക്കാറിനോട് ഹൈക്കോടതി
ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തിൻ്റെ തൽസ്ഥിതി റിപ്പോർട്ടിൻ്റെ പകർപ്പ് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഡി.എൻ.എ എന്റർടൈൻമെന്റ് നെറ്റ്‌വർക്കുകൾ എന്നിവയ്ക്ക് നൽകാൻ സംസ്ഥാന സർക്കാറിനോട് നിർദേശിച്ച് കർണാടക ഹൈകോടതി. ഒരു തരത്തിലുള്ള ന്യായീകരണവും നടത്തി റിപ്പോർട്ട് തടഞ്ഞുവെക്കുന്നതിനുള്ള അധികാരം സംസ്ഥാനത്തിനില്ലെന്നും സർക്കാർ ഉന്നയിക്കുന്ന ഒരു വാദവും ഈ കേസിൽ ബാധകമല്ലെന്നും കോടതി പറഞ്ഞു. തിക്കിലും തിരക്കിലും പെട്ടതിനെക്കുറിച്ച് സ്വമേധയാ ഉള്ള പൊതുതാൽപര്യ കേസിൽ ഉൾപ്പെട്ട കക്ഷികൾക്ക് റിപ്പോർട്ട് പരിശോധിക്കാൻ അവസരം നൽകണമോ എന്ന് തീരുമാനിക്കുന്നതിനിടെയാണ്…
Read More