ചിന്നസ്വാമി സ്റ്റേഡിയ ദുരന്തം; മരിച്ച പെൺകുട്ടിയുടെ ഒരുലക്ഷം രൂപയുടെ ആഭരണങ്ങൾ കാണുന്നില്ലെന്ന് ആരോപണം : പൊലീസിൽ പരാതി നൽകി അമ്മ

ബെംഗളൂരു : ആർസിബി വിജയാഘോഷത്തിനിടെ മരിച്ച പെൺകുട്ടിയുടെ ഒരു ലക്ഷം രൂപ വിലയുള്ള ആഭരണങ്ങൾ കാണാനില്ലെന്ന് പരാതി.

പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന് നൽകുമ്പോൾ ആഭരണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മ പൊലീസിൽ പരാതി നൽകിയത്.

ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ദിവ്യൻഷി എന്ന കുട്ടിയാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഇവരുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ

മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ശരീരത്തിൽ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ മൃതദേഹം കൈമാറിയപ്പോൾ അവ ഇല്ലെന്നും മാതാവ് ആരോപിക്കുന്നു.

മൃതദേഹം സൂക്ഷിച്ച മോർച്ചറിയിൽ വെച്ചാകാം ആഭരണങ്ങൾ നഷ്ടമായതെന്നും അമ്മ പറയുന്നു. മരിക്കുന്നതിന് മുന്നേ മകൾ ധരിച്ചിരുന്ന ആഭരങ്ങളാണ് അവയൊന്നും മകളുടെ ഓർമ്മയ്ക്കായി അവ സൂക്ഷിക്കണമെന്നും, നഷ്ടമായ ആഭരണങ്ങൾ കണ്ടുപിടിച്ചുതരണമെന്നും അമ്മ ആവശ്യപ്പെടുന്നു. ആർസിബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ദിവ്യൻഷി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫാക്ടറിയിൽ രാസവാതകം ചോർന്ന് ദുരന്തം: മൂന്ന് തൊഴിലാളികൾ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ
[masterslider id="10"]

Related posts