അടയ്ക്കയാണെന്നു കരുതി ബോംബിൽ ചവിട്ടിയ സ്ത്രീക്ക് ഗുരുതര പരിക്ക്

ബെംഗളൂരു: താലൂക്കിലെ ഹുല്യാലു ഗ്രാമത്തിൽ വീടിനടുത്തുള്ള റോഡിൽ കിടന്നിരുന്ന ബോംബ് ചവിട്ടിയതിനെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക്.

താലൂക്കിലെ ഗവഡഗെരെ ഹോബ്ലിയിലെ ഹുല്യാലു ഗ്രാമത്തിലെ ലോകേഷിന്റെ ഭാര്യ കമലമ്മയ്ക്ക് ആണ് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റത്.

കമലമ്മ ഭർത്താവിനൊപ്പം ഗ്രാമത്തിലെ ഒരു ഫാംഹൗസിലായിരുന്നു താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ വീടിനുചുറ്റും വൃത്തിയാക്കുന്നതിനിടെ അടയ്ക്കയാണെന്നു കരുതി ബോംബിൽ ചവിട്ടുകയായിരുന്നു. ബോംബ് വൻശബ്ദത്തിൽ പൊട്ടിത്തെറിച്ചു. ശബ്ദംകേട്ട് ഓടിയെത്തിയ അയൽവാസികൾ കമലമ്മയെ മൈസൂരു കെആർ ആശുപത്രിയിലെത്തിച്ചു.

  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്

ഫാമിൽ കൃഷിനശിപ്പിക്കാൻ വരുന്ന പന്നികളെ പിടിക്കാൻ കമലമ്മയുടെ ഭർത്താവ് സൂക്ഷിച്ച നാടൻബോംബാണ് പൊട്ടിയതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കമലമ്മ ഐസിയുവിലാണ്‌. സംഭവത്തിൽ ബിൽകെരെ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts