ബെംഗളൂരു : ചരക്ക് കയറ്റി വന്ന കാറിന് മുകളിലേയ്ക്ക് ലോറി മറിഞ്ഞ് കാർ യാത്രികർക്ക് ദാരുണാന്ത്യം. ബാഗൽകോട്ട് കെസനുർ സ്വദേശി രമേശ് ഹുഗർ (45), ഗദ്ദൻകേരി സ്വദേശി അക്ബർ നബി സാബ് എന്നിവരാണ് മരിച്ചത്.
കഴിഞ്ഞദിവസമാണ് അപകടം. അപകടത്തിൽ കാർ പൂർണമായും തകർന്നു. പൊലീസും, അഗ്നിരക്ഷാസേനയും ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിയാണ് കാറിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്.
സിമികേരിയിൽനിന്ന് ഹുബ്ബള്ളി ഭാഗത്തേക്ക് യാത്ര ചെയ്തവരാണ് കാറിലുണ്ടായിരുന്നത്.മധ്യപ്രേദേശിലേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.
അമിത വേഗതയിൽ വന്ന ചരക്ക് ലോറിമുന്നിലുള്ള ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികനും പരിക്കേറ്റു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]