ഹൈവേ നിർമ്മാണ സ്ഥലത്ത് ഉണ്ടായിരുന്ന ഇരുമ്പ് ദണ്ഡുകൾ തറച്ച് കയറി പിറന്നാൾ ദിനത്തിൽ യുവാവ് മരിച്ചു

ബെംഗളൂരു: ശനിയാഴ്ച പുലർച്ചെ ഹോളേനർസിപൂരിലെ ദേശീയപാതയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിച്ച വലിയ കുഴിയിലേക്ക് വീണ 25 കാരൻ മരിച്ചു സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.

ഉരുക്ക് കമ്പികളിൽ തറച്ച കെ.ജി. ധനുജ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മോട്ടോർ സൈക്കിൾ ഓടിച്ചിരുന്ന സുഹൃത്ത് സുമന്തിന് ഗുരുതരമായി പരിക്കേറ്റു. ഹൈവേ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിച്ചെടുത്ത അവശിഷ്ടങ്ങളിൽ മോട്ടോർ സൈക്കിൾ ഇടിച്ചു മറിയുകയായിരുന്നു.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

വെള്ളിയാഴ്ച തന്റെ പിറന്നാൾ ആഘോഷത്തിനായി ബന്ധുക്കൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യാൻ ലക്കൂർ ഗ്രാമത്തിലേക്ക് പോയ ധനുജും സുമന്തും പുലർച്ചെ 1.30 ഓടെ മടങ്ങുമ്പോൾ, ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന കനക ഭവന് സമീപം അപകടത്തിൽപെടുകയായിരുന്നു.

നിർമ്മാണ സ്ഥലത്ത് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് ബോർഡുകളോ ബാരിക്കേഡുകളോ സ്ഥാപിച്ചിരുന്നില്ല. ഹോളേനാർസിപൂർ ടൗൺ പോലീസ് സ്ഥലം സന്ദർശിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
[masterslider id="10"]

Related posts