യൂട്യൂബർ അജീത് ഭാരതിയുടെ അറസ്റ്റിനായി പോലീസ് നോയിഡയിൽ 

ബെംഗളൂരു: രാഹുല്‍ ഗാന്ധിക്കെതിരെ തെറ്റായ പ്രചാരണം നടത്തിയ യൂട്യൂബർ അജീത് ഭാരതിയുടെ അറസ്റ്റിനായി സംസ്ഥാന പോലീസ് യു.പിയിലെ നോയിഡയിലെത്തി.

ചോദ്യം ചെയ്യലിന് ഹാജരാകാൻ അജീതിന് നോട്ടീസ് കൈമാറിയ പോലീസ് സംഘം നോയിഡയില്‍ തന്നെ കഴിയുകയാണ്.

ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് അറസ്റ്റ് നിർദേശം ലഭിക്കുന്നതിനനുസരിച്ച്‌ യുട്യൂബറുടെ അറസ്റ്റ് രേഖപ്പെടുത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം.

  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന

വ്യാഴാഴ്ച നോട്ടീസ് നല്‍കാനായി വീട്ടിലെത്തിയ മൂന്നംഗ പോലീസ് സംഘത്തിനെ നോയിഡ പോലീസ് തടഞ്ഞിരുന്നു.

യുട്യൂബർ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ നോയിഡ പോലീസ് നോട്ടീസ് നല്‍കാനായി എത്തുന്ന വിവരം ലോക്കല്‍ പോലീസിനെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടപെട്ടത്.

ജൂണ്‍ 16നാണ് അജീത് ഭാരതിക്കെതിരെ ബെംഗളൂരു ഹൈഗ്രൗണ്ട് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

റായ് ബറേലി എം.പിയായ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ തെറ്റായ പരാമർശങ്ങള്‍ നടത്തിയെന്ന കോണ്‍ഗ്രസ് പ്രവർത്തകനായ ബി.കെ. ബൊപ്പണ്ണ ജൂണ്‍ 15ന് നല്‍കിയ പരാതിയിലാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ
[masterslider id="10"]

Related posts