ദേശീയ പതാകയും ഭരണഘടനയും അംഗീകരിക്കാത്തവർ പാകിസ്താനിലേക്ക് പോകണം; പ്രിയങ്ക് ഖാർഗെ

ബെംഗളൂരു: ദേശീയ പതാകയും ഇന്ത്യൻ ഭരണഘടനയും രാജ്യത്തിന്റെ സമഗ്രതയും ഒന്നും അംഗീകരിക്കാത്ത ബി.ജെ.പിക്കാർക്ക് അവരുടെ ഇഷ്ടയിടമായ പാകിസ്താനിലേക്ക് പോകാമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ. ബി.ജെ.പിയുടെ ഗൂഢാലോചനകൾക്കും തന്ത്രങ്ങൾക്കും മുന്നിൽ തങ്ങളൊരിക്കലും മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡ്യ ജില്ലയിലെ കെറഗോഡ് വില്ലേജ് പരിധിയിലുള്ള സർക്കാർ ഭൂമിയിൽ 108 അടി ഉയരമുള്ള കൊടിമരത്തിൽ ഹനുമാന്റെ ചിത്രമുള്ള കാവി പതാക ഉയർത്തിയ സംഭവത്തിൽ പ്രതികരിക്കവെയാണ് ബി.ജെ.പിയെ മന്ത്രി വിമർശിച്ചത്. ത്രിവർണ പതാകയെ വെറുക്കുന്ന ആർ.എസ്.എസിനെ പോലെ, ആർ.എസ്.എസ് പരിശീലിപ്പിക്കുന്ന ബി.ജെ.പിയും ദേശീയ പതാകയെ വെറുക്കുന്നവരാണ്. അതിനെ ബഹുമാനിക്കുന്നതിനു പകരം…

Read More

വേണ്ടി വന്നാൽ ആർഎസ്എസിനെ നിരോധിക്കാനും മടിക്കില്ല ; പ്രിയങ്ക് ഖാർഗെ

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി പ്രധാന ആയുധമാക്കിയ ബജ്റംഗദൾ നിരോധനം വീണ്ടും ഉയർത്തി കോൺഗ്രസ്‌. സമാധാനം തകരുന്ന സാഹചര്യം ഉണ്ടായാൽ ബജ്റംഗദളിനെയും ആർഎസ്എസിനെയും നിരോധിക്കുമെന്ന് മന്ത്രി പ്രിയങ്ക് ഖർഗെ. ബിജെപി സർക്കാർ നടപ്പിലാക്കിയ ഹിജാബ് വിലക്ക്, പാഠപുസ്തക പരിഷ്കരണം, ഗോവധ നിരോധനം, നിർബന്ധിത മതപരിവർത്തന നിരോധനം എന്നിവ പരിഷ്കരിക്കുകയോ കാണിക്കുകയോ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധിമുട്ടുള്ളവർക്ക് പാകിസ്ഥാനിലേക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു.

Read More
Click Here to Follow Us